പരുന്ത് കൊത്തി തേനീച്ചക്കൂട് ഇളകി ; തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു ; അഞ്ചുപേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം
സ്വന്തം ലേഖകൻ
തൃശ്ശൂർ : ബന്ധുവീട്ടിൽ വച്ച് തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. തൃശ്ശൂർ വെട്ടുകാട് സ്വദേശി വിജയൻ നായരാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
വെട്ടുകാട് സ്വദേശികളായ രാജു കല്ലോലിക്കൽ, എൽദോസ് കൊച്ചു പുരയ്ക്കൽ (ഏഴാങ്കല്ല് സ്വദേശി ), കമലാകരൻ (മാന്നാ മംഗലം), ശാരദ ( മരിച്ച വിജയൻ നായരുടെ ഭാര്യ), വർഗീസ് എന്നിവർക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ബന്ധുവായ രാമചന്ദ്രന്റെ വീട്ടിലെത്തിയേപ്പോഴായിരുന്നു വിജയൻ നായർക്ക് തേനീച്ചയുടെ കുത്തേറ്റത് . തൊട്ടടുത്ത വർക്ക് ഷോപ്പിനു മുകളിലായിരുന്നു തേനീച്ചയുടെകൂട്. പരുന്തിന്റെ കൊത്തേറ്റ് തേനീച്ചക്കൂട് ഇളകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തേനീച്ചയുടെ ആക്രമണത്തിൽ മറ്റുള്ളവർ ഓടിയെങ്കിലും വിജയൻ നായർ വീണു.പിന്നീട് ചൂട്ട് കത്തിച്ച് തേനീച്ചകളെ ഓടിച്ച ശേഷമാണ് വിജയൻ നായരെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലുള്ള ഒരാളുടെ പരിക്ക് ഗുരുതരമാണ്.