play-sharp-fill
അങ്കണവാടിയിലെ വാട്ടർടാങ്കിൽ ചത്ത എലിയും പുഴുക്കളും; തൃശൂരാണ് സംഭവം; സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കൾ വാട്ടർ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്

അങ്കണവാടിയിലെ വാട്ടർടാങ്കിൽ ചത്ത എലിയും പുഴുക്കളും; തൃശൂരാണ് സംഭവം; സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കൾ വാട്ടർ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്

തൃശൂർ: തൃശൂർ ചേലക്കര പാഞ്ഞാൾ തൊഴുപ്പാടം അങ്കണവാടിയിലെ കുടിവെള്ളത്തിൽ പുഴുവും ചത്ത എലിയും. സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കൾ അങ്കണവാടിയിലെ വാട്ടർ ടാങ്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകൾ കണ്ടത്.

വാട്ടർടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഈ ടാങ്കിൽ നിന്നും കുട്ടികൾ സ്ഥിരമായി വെള്ളമെടുക്കാറുണ്ട്.

വാട്ടർ പ്യൂരിഫയറിലെ വെള്ളം അഴുക്ക് അടിഞ്ഞ് ഇരുണ്ടനിറത്തിലായെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. വെള്ളം കുടിച്ച് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായെന്നും രക്ഷിതാക്കൾ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതാക ഉയർത്തലിനെത്തിയ രക്ഷിതാക്കളിൽ ചിലർക്ക് വാട്ടർ ടാങ്ക് കണ്ട് പന്തികേട് തോന്നിയപ്പോഴാണ് മുകളിലേക്ക് കയറി വാട്ടർടാങ്ക് പരിശോധിച്ചത്.

ചത്ത പല്ലിയുടേയും എലിയുടേയും അവശിഷ്ടമുള്ള വെള്ളത്തിൽ പുഴു നുരയ്ക്കുന്നത് കണ്ടതോടെ രക്ഷിതാക്കൾ കടുത്ത പ്രതിഷേധമുയർത്തി.