അനുവിന്റെ കൊലപാതകം ; അന്വേഷണസംഘം പ്രതികൾക്കായ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും
അനുവിന്റെ കൊലപാതകത്തില്‍ പ്രതി മുജീബ് റഹ്മാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. മുജീബിനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതി ബൈക്ക് മോഷ്ടിച്ച മട്ടന്നൂരിലും കൃത്യം നടത്തിയ അല്ലിയോറതാഴെയിലും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.
ബൈക്ക് ഉപേക്ഷിച്ച എടവണ്ണപ്പാറയിലും ആഭരണങ്ങള്‍ വിറ്റ കൊണ്ടോട്ടിയിലും മുജീബിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുവിനെ വീടിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഭരണങ്ങല്‍ കവർച്ച ചെയ്യുന്നതിനായാണ് പ്രതി മുജീബ് അനുവിനെ കൊലപ്പെടുത്തിയത്.
57 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുജീബിനെ അതിസാഹസികമായാണ് അന്വേഷണ സംഘം പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0