വൃദ്ധയായ അമ്മയോട് മദ്യലഹരിയിലായ മകൻ്റെ ക്രൂരത ; ഗ്ലാസ് കൊണ്ട് മുഖത്തടിച്ച് പല്ല് തകർത്തു ; സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്ത് നിന്ന് പിടികൂടി പൊലീസ് സംഘം
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയില്‍ വൃദ്ധയായ അമ്മയോട് മകന്റെ ക്രൂരത. മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശാനാക്കിയ മകൻ പിടിയിലായി. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവി (35)യെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്.
ഇയാൾ ഗ്ലാസ് കൊണ്ട് അമ്മയുടെ മുഖത്ത് ഇടിച്ചതായി പൊലീസ് പറഞ്ഞു. അക്രമണത്തിൽ അമ്മയുടെ പല്ല് തകർന്നു. സമാന രീതിയിൽ മദ്യപിച്ച് അച്ഛനെ മർദിച്ചതിന് നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്ത് നിന്നാണ് പൊലീസ് സംഘം പിടിക്കൂടിയത്. മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ പിഎം ബൈജുവിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ മാഹിൻ സലിം, വിഷ്ണു രാജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, റെനീഷ് റെഹ്മാൻ എന്നിവർ ആണ് പ്രതിയെ പിടികൂടിയത്.
Third Eye News Live
0