കാണികള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സസ്‌പെൻഷൻ; 30,000 റിയാല്‍ പിഴയും
റിയാദ്: സൗദി ഫുട്‌ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സസ്‌പെൻഷൻ.
ഒരു കളിയിലാണ് ലീഗില്‍ അല്‍ നസ്‌ർ ക്ലബിന്റെ താരമായ റൊണാള്‍ഡോയ്‌ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം 30,000 സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്.
നടപടിയിന്മേല്‍ ക്രിസ്റ്റ്യാനോയ്‌ക്ക് അപ്പീല്‍ നല്‍കാൻ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മെസി മെസി’ എന്ന് ആർത്തുവിളിച്ച ആരാധകർക്ക് നേരെയായിരുന്നു റൊണാള്‍ഡോ അശ്ലീല ആംഗ്യം കാട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ താരത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി.
നേരത്തേ അല്‍ – ഹിലാല്‍ മത്സരത്തിനിടെയും മെസി ആരവത്തില്‍ രൂക്ഷ പ്രതികരണവുമായി റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലില്‍, അല്‍ ഹിലാലിനെതിരായ പരാജയത്തിന് ശേഷം താരം ജനനേന്ദ്രിയത്തില്‍ പിടിക്കുന്ന തരത്തില്‍ ആംഗ്യം കാണിച്ചിരുന്നു.