വഴി പ്രശ്‌നത്തിൽ  മകൻ ഇടപെട്ടതിന്റെ പ്രതികാരം;  വിധവയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി

വഴി പ്രശ്‌നത്തിൽ മകൻ ഇടപെട്ടതിന്റെ പ്രതികാരം; വിധവയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി

Spread the love

സ്വന്തം ലേഖകൻ

ഹരിപ്പാട്: വഴി പ്രശ്‌നത്തിൽ തന്റെ മകൻ ഇടപെട്ടതിന്റെ പ്രതികാരമായി വിധവയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ആറാട്ടുപുഴ കളളിക്കാട് പുത്തൻപുരയിൽ വത്സല(58)ക്കാണ് പരിക്കേറ്റത്.

നാലുപേർ ചേർന്ന് ഇവരെ ആക്രമിച്ചത്. അക്രമികളിൽ ഒരാളുടെ മകന്റെ വഴി പ്രശ്‌നത്തിൽ തന്റെ മകൻ ഇടപെട്ടതിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് വത്സല പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പി വടി കൊണ്ടാണ് ആക്രമിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

29-ന് തൃക്കുന്നപ്പുഴ പൊലീസ് മെഡിക്കൽ കോളേജിൽ എത്തി ഇവരുടെ മൊഴിയെടുത്തിരുന്നു.

എന്നാൽ, പൊലീസ് കേസെടുക്കാൻ വൈകിയതിനാൽ വത്സല ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ്.