play-sharp-fill
ളാക്കാട്ടൂര്‍ മേഖലയില്‍ അജ്ഞാത ജീവി ഇറങ്ങി; വനംവകുപ്പ് സംഘം പരിശോധന നടത്തി; ആശങ്കയിൽ പ്രദേശ വാസികൾ

ളാക്കാട്ടൂര്‍ മേഖലയില്‍ അജ്ഞാത ജീവി ഇറങ്ങി; വനംവകുപ്പ് സംഘം പരിശോധന നടത്തി; ആശങ്കയിൽ പ്രദേശ വാസികൾ

സ്വന്തം ലേഖകൻ

കോട്ടയം: ളാക്കാട്ടൂര്‍ മേഖലയില്‍ അജ്ഞാത ജീവി ഇറങ്ങിയെന്ന് ഭീതി പരത്തി അഭ്യൂഹം. മാങ്കുന്ന്, പുതുക്കുളം, താന്നിക്കുന്ന് ഭാഗങ്ങളില്‍ വനംവകുപ്പ് സംഘം പരിശോധന നടത്തി.
പ്രദേശത്തെ നാട്ടുകാരാണ് അജ്ഞാത ജീവിയെ കണ്ടതായി പറഞ്ഞത്.

ഇന്നലെ പുലര്‍ച്ചെ റബ്ബര്‍ ടാപ്പിംഗിന് പോയ താന്നിക്കുന്ന് സ്വദേശി ജീവിയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മാങ്കുന്നിലെ വളര്‍ത്ത് നായയെ ആക്രമിച്ചതായും പറയപ്പെടുന്നു. പ്രദേശത്തെ സി.സി.ടി.വിയിലും അഞ്ജാത ജീവിയുടെ അവ്യക്തമായ ദൃശ്യങ്ങള്‍ കണ്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ, അനില്‍ കൂരോപ്പട, പഞ്ചായത്ത് അംഗങ്ങളായ സോജി ജോസഫ്, സന്ധ്യ ജി.നായര്‍ എന്നിവരും സ്ഥലത്ത് എത്തി. വനം വകുപ്പ് ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. പരിശോധനയില്‍ പൂച്ച പുലിയോ കുറുനരിയോ ആകാമെന്നാണ് വനം വകുപ്പുകാരുടെ നിഗമനം. കാട്ടുപന്നി, കുറുക്കൻ എന്നിവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.