
തിരുവനന്തപുരം: മുള്ളൻപ്പന്നിയെ കൊന്ന കേസില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി.
തിരുവനന്തപുരം സെഷൻസ് കോടതിയാണ് വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ജീവൻ സംരക്ഷിക്കാൻ വേണ്ടി ചെയ്ത പ്രവർത്തി എന്നാണ് ജാമ്യാപേക്ഷയില്‍ പ്രതിഭാഗം വാദിച്ചത്.
എന്നാല്‍, ഉത്തരവാദിത്തപ്പെട്ട ജോലിയില്‍ ഇരിക്കുന്ന വ്യക്തി ചെയ്ത പ്രവർത്തി ചെറുതായി കാണാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരന്തരം വിവാദത്തില്‍പ്പെടുന്നയാളാണ് വെള്ളനാട് ശശി. വീട്ടിനുള്ളില്‍ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്ന സംഭവത്തില്‍ കഴിഞ്ഞ മാസം ശശിക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു.
അറസ്റ്റ് ചെയ്യാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ ശശി സ്ഥലത്തില്ലായിരുന്നു. ശശി പങ്കെടുക്കേണ്ട വെള്ളനാട് സ്കൂളിലെ പരിപാടി സ്ഥലത്തും ഉദ്യോഗസ്ഥർ എത്തി. അവിടെയും ശശി എത്തിയിട്ടില്ലെന്നായിരുന്നു വിവരം. ഒളിവിലെന്ന് വനംവകുപ്പ് വാദിക്കുന്ന വെള്ളനാട് ശശി കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റില്‍ എത്തിയത് വലിയ വാർത്തയായിരുന്നു.
വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ വെള്ളനാട് ശശിയെ ദിവസങ്ങള്‍ക്ക് മുമ്പ് ലോഡ്ജില്‍ കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്തിരുന്നില്ല. വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ടെന്ന പരാതിയും അടുത്തിടെ ശശിക്കെതിരെ ഉയര്‍ന്നിരുന്നു. 2024 സെപ്തംബറില്‍ വെള്ളനാട് ശശി പത്തനംതിട്ടയില്‍ വെച്ച് അറസ്റ്റിലായിരുന്നു. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് അന്ന് പൊലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്.







