play-sharp-fill
അതിരപ്പിള്ളിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കലമാന്‍ കൊമ്പുകള്‍ കണ്ടെത്തി; പുരയിടത്തിൽ നിന്ന് കിട്ടിയ കൊമ്പുകൾ കൗതുകത്തിനായി വീട്ടില്‍ സൂക്ഷിച്ചതാണെന്ന് വെളിപ്പെടുത്തൽ;  കേസെടുത്ത് വനംവകുപ്പ്

സ്വന്തം ലേഖിക

തൃശൂര്‍: അതിരപ്പിള്ളി സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കലമാന്‍ കൊമ്പുകള്‍ കണ്ടെത്തി.

അതിരപ്പിള്ളിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സതീഷ് കുമാറിന്റെ വീട്ടില്‍ നിന്നാണ് കൊമ്പുകള്‍ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ സതീഷ് കുമാറിന്റെ അമ്മ വെറ്റിലപ്പാറ സ്വദേശിനി സൗദാമിനിക്കെതിരെ വനംവകുപ്പ് കേസെടുത്തു. നാലു കലമാനുകളുടെ കൊമ്പാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

ചാര്‍പ്പ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

വനാതിര്‍ത്തിയോട് ചേര്‍ന്ന വീടിന്റെ പുരയിടത്തില്‍ നിന്ന് രണ്ടു വര്‍ഷം മുന്‍പ് കണ്ടു കിട്ടിയതാണ് കലമാന്റെ കൊമ്പ് എന്നും ഇത് കൗതുകത്തിനായി വീട്ടില്‍ സൂക്ഷിച്ചു വെച്ചതാണെന്നും വയോധിക പറഞ്ഞതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.