
സിപിഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് കോട്ടയം മൂലവട്ടം ദിവാൻകവലയിൽ സ്ഥാപിച്ചിരുന്ന സിപിഎമ്മിൻ്റെ കൊടിമരവും രക്തസാക്ഷി മണ്ഡപവും തകർത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ; രണ്ടാംപ്രതി ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് സിപിഎം മൂലവട്ടം ലേക്കൽ കമ്മറ്റി ദിവാൻകവലയിൽ സ്ഥാപിച്ചിരുന്ന കൊടിമരവും രക്തസാക്ഷി മണ്ഡപവും രാത്രിയുടെ മറവിൽ നശിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കോൺഗ്രസ് പ്രവർത്തകരാണ് ഇത് നശിപ്പിച്ചതെന്ന് സിപിഎം ആരോപിച്ചിരുന്നു. അക്രമികളെ കണ്ടെത്തണമെന്ന് ലോക്കൽ കമ്മിറ്റിയുടെ നിരന്തര പരാതിയെത്തുടർന്ന് ദിവാൻ കവലയിൽ സ്ഥിപിച്ചിരുന്ന സി സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഒന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ രാഹുൽ മറിയപ്പള്ളിയെ ചിങ്ങവനം എസ്എച്ച്ഒ ടി.ആർ ജിജുവും സംഘവും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പ്രേരണയാലും, സാന്നിധ്യത്തിലുമാണ് താനിത് ചെയ്തതെന്ന് രാഹുൽ പൊലീസിന് മൊഴി നല്കിയിട്ടുണ്ട്
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 13നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ വാഹനവും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിൽ രണ്ടാം പ്രതിയാണ് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്