play-sharp-fill
എല്‍ഡിഎഫ് കോട്ടയം പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ നാളെ ; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും

എല്‍ഡിഎഫ് കോട്ടയം പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ നാളെ ; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും

കോട്ടയം : എല്‍ഡിഎഫ് കോട്ടയം ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ നാളെ നടക്കും. വൈകിട്ട് നാലിന് തിരുന്നക്കര മൈതാനത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും.

കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി, ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ, എന്‍സിപി സംസ്ഥാന വൈസ്പ്രസിഡന്റ് ലതിക സുഭാഷ്, രാഷ്ട്രീയ ജനതാദള്‍ പ്രതിനിധി ഇ പി ദാമോദരന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ്- എസ് സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, ജനാധിപത്യ കേരള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി സി ജോസഫ് എക്സ് എംഎല്‍എ, കേരള കോണ്‍ഗ്രസ്- ബി സംസ്ഥാന സെക്രട്ടറി പി ഗോപകുമാര്‍, കേരള കോണ്‍ഗ്രസ് (സ്‌കറിയ) വിഭാഗത്തിലെ ഡോ. ഷാജി കടമല, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ജിയോഷ് കരീം, ഐഎന്‍എല്‍ അബ്ദുള്‍ വഹാബ് വിഭാഗം നേതാവ് സലീം വാഴമറ്റം, റെഡ്ഫ്ളാഗിലെ എം കെ ദീലീപ്, ജെഎസ്എസിലെ എം എം ദേവസ്യ, സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ എന്നിവര്‍ സംസാരിക്കും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ശാസ്ത്രി റോഡിലെ സിഎസ്‌ഐ ബില്‍ഡിങിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group