ട്രെയിനിൽ മാസ്‌ക് ശരിയായി ധരിച്ചില്ലെങ്കിൽ പിഴ ; പ്ലാറ്റ്‌ഫോമിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും : നിയന്ത്രണം കടുപ്പിച്ച് റെയിൽവേ
സ്വന്തം ലേഖകൻ
തിരുവനന്തപുരം:ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് റെയിൽവേ അധികൃതർ.
ട്രെയിൻ യാത്രയിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ട്രെയിനിനുള്ളിൽ പല യാത്രക്കാരും കൃത്യമായി മാസ്‌ക് ധരിക്കുന്നില്ലെന്ന് കണ്ടെതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിനിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. പ്ലാറ്റ്‌ഫോമിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ.
വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരെ സ്റ്റേഷന് ഉള്ളിലേക്ക് കടത്തി വിടില്ല. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം
ടിക്കറ്റ് നൽകിയിരുന്നില്ല. ഈ നിയന്ത്രണം അതേപടി തുടരും.
അതേസമയം മെമുവിൽ തിരക്ക് ഒഴിവാക്കാൻ പരിമിതമായ ടിക്കറ്റുകളേ നൽകു. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ കൂടുതൽ സ്‌പെഷൽ ട്രെയിനുകൾ ഓടിക്കും.
റെയിൽവേ ജീവനക്കാർക്ക് പ്രതിരോധ വാക്‌സിൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റെയിൽവേ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന 45 വയസിന് മേൽ പ്രായമുള്ള ജീവനക്കാർക്കെല്ലാം വാക്‌സിൻ നൽകുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.