play-sharp-fill
പൊലീസ് ഉദ്യോഗസ്ഥരിൽ കോവിഡ് കുതിച്ചുയരുന്നു; പോലീസ് സ്റ്റേഷനുകളിൽ പകുതിയിലധികം ഉദ്യോ​ഗസ്ഥർക്കും രോ​ഗം; ഡി. വൈ . എസ്. പിമാർ മുതൽ സിപിഒമാർ വരെയുള്ളവർക്ക് സംസ്ഥാന വ്യാപകമായി കോവിഡ്; സേനയിലെ മധ്യനിര പണിയെടുത്ത് നടുവൊടിയുന്നു

പൊലീസ് ഉദ്യോഗസ്ഥരിൽ കോവിഡ് കുതിച്ചുയരുന്നു; പോലീസ് സ്റ്റേഷനുകളിൽ പകുതിയിലധികം ഉദ്യോ​ഗസ്ഥർക്കും രോ​ഗം; ഡി. വൈ . എസ്. പിമാർ മുതൽ സിപിഒമാർ വരെയുള്ളവർക്ക് സംസ്ഥാന വ്യാപകമായി കോവിഡ്; സേനയിലെ മധ്യനിര പണിയെടുത്ത് നടുവൊടിയുന്നു

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനപാലകരായ പൊലീസ് ഉദ്യോ​ഗസ്ഥരും കോവിഡിന്റെ പിടിയിൽ. പോലീസ് സ്റ്റേഷനുകളിൽ പകുതിയിലധികം ഉദ്യോ​ഗസ്ഥർക്കും കോവിഡ്.

രോഗബാധിതര്‍ കുത്തനെ കൂടുമ്പോഴും ബദല്‍ ക്രമീകരണം ഒരുക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.


ഇതാദ്യമായിട്ടാണ് ഇത്രയുമധികം പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. സ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ളവരാണ് കോവിഡ് ബാധിച്ചിരിക്കുന്നവരില്‍ ഏറെയും. ചില സ്റ്റേഷനുകളില്‍ ഡിവൈഎസ്പിയും സിഐയും എസ്ഐയും രോഗികളായതോടെ സ്റ്റേഷൻ്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരിലേറെയും വിശ്രമമില്ലാതെ ജോലി ചെയ്തവരാണ്. കോവിഡ് കാലമായിട്ടും പല ഉദ്യോ​ഗസ്ഥരും രാവും പകലുമില്ലാതെ കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടവരാണ്.

മറ്റ് സർക്കാർ ഓഫിസുകൾ പോലെ രോഗികളുടെ എണ്ണം പകുതിയിലേറെയാകുമ്പോൾ ഓഫിസ് അടച്ച് അവധിയിൽ പ്രവേശിക്കാൻ കഴിയാത്തവരാണ് പൊലീസുകാർ. പൊലിസ് സ്റ്റേഷനുകൾ അടച്ചിട്ടാൽ നാടിൻ്റെ അവസ്ഥ എന്താകും.

കഴിഞ്ഞ ദിവസം കോട്ടയം നഗരസഭയുടെ കുമാരനെല്ലൂർ ഓഫീസ് കോവിഡ് രോ​ഗികളായ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിച്ചതോടെ അടച്ചിരുന്നു. എന്നാൽ ക്രമസമാധാനപാലകരായി പ്രവർത്തിക്കുന്നതിനാൽ വിശ്രമമില്ലാത്ത അമിത ജോലിയാണ് പല പൊലീസ് ഉദ്യോ​ഗസ്ഥരും ചെയ്യുന്നത്. ഇതിനൊരു ബദൽ സംവിധാനം കണ്ടെത്താത്തതിൽ സേനയിൽ തന്നെ പ്രതിഷേധം ഉയരുന്നുണ്ട്.