play-sharp-fill
കോവിഡ് ഡ്യൂട്ടി; ആരോഗ്യ വകുപ്പിൽ താൽക്കാലിക നിയമനം

കോവിഡ് ഡ്യൂട്ടി; ആരോഗ്യ വകുപ്പിൽ താൽക്കാലിക നിയമനം

സ്വന്തം ലേഖിക

ആലപ്പുഴ: ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ കോവിഡ് ഡ്യൂട്ടിക്കായി വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ‍ നിയമനം നടത്തുന്നു.


ഡോക്ടര്‍-10, സ്റ്റാഫ് നഴ്‌സ്- 23, ക്ലീനിംഗ് സ്റ്റാഫ് -19, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ -7 എന്നിങ്ങനെയാണ് വിവിധ തസ്തികകളിലെ ഒഴിവുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് ബ്രിഗേഡ് സ്റ്റാഫായി നേരത്തെ ജോലി ചെയ്തിരുന്ന ജീവനക്കാരെയാണ് പരിഗണിക്കുന്നത്. http://surl.li/bfk-d-k
എന്ന ഗൂഗിള്‍ ഫോംസ് ലിങ്ക് അല്ലെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ക്യു.ആര്‍ കോഡ് മുഖേന ജനുവരി 28ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷകര്‍ക്കായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.