play-sharp-fill
കോവിഡ് നിയന്ത്രണങ്ങൾ മാറിയിട്ടും പഴയപോലെ സർവ്വീസ് നടത്താതെ കെ.എസ്.ആർ.ടി.സി; 2800  ബസുകളിൽ പകുതിയും തുരുമ്പെടുത്തു; തീരദേശ, മലയോര ഗ്രാമങ്ങളിലെ സർവ്വീസുകൾ വെട്ടിക്കുറച്ചതോടെ ബസുകൾ ഇല്ലാതെ വലഞ്ഞ് ജനം; വരുമാനം നിലച്ച് ജീവനക്കാർക്ക് ശമ്പള കൊടുക്കാൻ കഴിയാത്ത ​ഗതികേടിൽ  കെ.എസ്.ആർ.ടി.സി

കോവിഡ് നിയന്ത്രണങ്ങൾ മാറിയിട്ടും പഴയപോലെ സർവ്വീസ് നടത്താതെ കെ.എസ്.ആർ.ടി.സി; 2800 ബസുകളിൽ പകുതിയും തുരുമ്പെടുത്തു; തീരദേശ, മലയോര ഗ്രാമങ്ങളിലെ സർവ്വീസുകൾ വെട്ടിക്കുറച്ചതോടെ ബസുകൾ ഇല്ലാതെ വലഞ്ഞ് ജനം; വരുമാനം നിലച്ച് ജീവനക്കാർക്ക് ശമ്പള കൊടുക്കാൻ കഴിയാത്ത ​ഗതികേടിൽ കെ.എസ്.ആർ.ടി.സി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ മാറിയിട്ടും പഴയപോലെ സർവ്വീസ് നടത്താതെ കെ.എസ്.ആർ.ടി.സി. 2800 ബസുകളിൽ പകുതിയും തുരുമ്പെടുത്തു. വരുമാനം നിലച്ച് ജീവനക്കാർക്ക് ശമ്പള കൊടുക്കാൻ പോലും സര്‍ക്കാരിനു മുന്നില്‍ കൈനീട്ടേണ്ട ഗതികേടിലേക്ക് കെ.എസ്.ആർ.ടി.സിയെ എത്തിച്ചത്.


കൊവിഡ് കാരണം സര്‍വീസ് കുറച്ചപ്പോള്‍ ഡിപ്പോകളില്‍ ഒതുക്കിയിട്ട 2800 ബസുകളില്‍ മിക്കവയും തുരുമ്പിച്ച്‌ നശിച്ചു. സമയത്ത് മെയിന്റനന്‍സ് നടത്താത്തതിനാലാണ് ബസുകള്‍ നശിച്ചത്. ഇവ നന്നാക്കാത്തതിനാല്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റൂട്ടുകളില്‍ ആവശ്യത്തിന് വണ്ടികള്‍ ഓടാതായി. അതോടെ വരുമാനം ഇടിഞ്ഞു. ഓര്‍ഡിനറി ബസുകള്‍ കൂടുതല്‍ വരുമാനം നേടിയിരുന്ന തീരദേശ, മലയോര ഗ്രാമങ്ങളിലെ സര്‍വീസുകളാണ് ഏറെയും വെട്ടിക്കുറച്ചത്.

കോവിഡിനു മുമ്പ് 6479 ബസുകളും 5300 ഷെഡ്യൂളുകളും എന്ന കണക്ക് ഇപ്പോൾ എത്തി നില്ക്കുന്നത് 3400 ബസുകള്‍. മുമ്പത്തേതിന്റെ 64.15% മാത്രം. ദിവസ കളക്‌ഷന്‍ 5.50കോടി രൂപ. 1600ബസുകള്‍ കൂടി ഓടിച്ച്‌ 5000 സര്‍വീസാക്കിയാല്‍ 2.58 കോടി അധികം. ദിവസ കളക്‌ഷന്‍ 7.50 – 8 കോടി ആയേനെ.ടിക്കറ്റ് ചാര്‍ജ് കുറഞ്ഞ കാലത്തും 7 കോടി കളക്‌ഷന്‍ ലഭിച്ചിട്ടുണ്ട്.

നെയ്യാറ്റിന്‍കര ഡിപ്പോയിൽ മുൻപ് 107 ബസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 58 എണ്ണം മാത്രമാണ് സർവ്വീസ് നടത്തുന്നത്. ബാക്കിയെല്ലാം വെട്ടിക്കുറച്ചു. കാട്ടാക്കടയിൽ 78 എണ്ണം എന്നത് 48 ആയി. വെള്ളറടയിൽ 54 ഇപ്പോൾ 28. പത്തനംതിട്ടയിൽ 73 ബസുകളിൽ ഇപ്പോൾ 50 ഏണ്ണം.
കോന്നിയിൽ 17 എണ്ണത്തിൽ ഇപ്പോൾ 9 എണ്ണമാണ് ഉള്ളത്.

തിരുവനന്തപുരം നഗരത്തില്‍ ഡിസംബറില്‍ ആരംഭിച്ച സിറ്റിസര്‍ക്കുലര്‍ യാത്രക്കാര്‍ കൈയ്യൊഴിഞ്ഞതോടെ ഇതുവരെയുള്ള നഷ്ടം 7.03 കോടിയാണ്. ഗ്രാമങ്ങളിലുള്‍പ്പെടെ യാത്രക്കാര്‍ സ്റ്റോപ്പുകളില്‍ കാത്ത് നിന്നു വലയുമ്ബോഴാണ് രണ്ടു മൂന്നും യാത്രക്കാരുമായി 66 സിറ്റി സര്‍ക്കുലര്‍ ബസുകളോടുന്നത്. മറ്റ് വരുമാനം ഉന്നമിട്ട ഷോപ്പ് ഓണ്‍ വീല്‍, ടൂറിസം പദ്ധതികളൊന്നും ഫലിച്ചില്ല. ഡീസല്‍ എന്‍ജിന്‍ മാറ്റി സി. എന്‍. ജി ആക്കുമെന്ന പ്രഖ്യാപനവും എങ്ങും എത്തിയില്ല.

ശമ്പളം നല്‍കിയാലും സര്‍വീസുകള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. സ്വിഫ്റ്റ് സര്‍വീസുകള്‍ വ്യാപകമാക്കുമ്ബോള്‍ ദീര്‍ഘദൂര സര്‍വീസുള്‍ കുറയും. വരുമാനം പിന്നെയും കുറയും