play-sharp-fill
കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം പുഴുവരിച്ചെന്ന് പരാതി; മരിച്ചയാളുടെ കുടുംബം ആശുപത്രിക്കെതിരെ പരാതി നല്‍കി; ആരോപണം നിഷേധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍

കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം പുഴുവരിച്ചെന്ന് പരാതി; മരിച്ചയാളുടെ കുടുംബം ആശുപത്രിക്കെതിരെ പരാതി നല്‍കി; ആരോപണം നിഷേധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍

സ്വന്തം ലേഖകന്‍

എറണാകുളം: കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം പുഴുവരിച്ചെന്ന് പരാതി. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. കോവിഡ് ബാധിതായി ചികിത്സയിലായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച പെരുമ്പാവൂര്‍ സ്വദേശി കുഞ്ഞുമോന്റെ മകനാണ് ആശുപത്രിയ്‌ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. 14 ന് മരണം നടന്നെന്ന് അധികൃതര്‍ മകനെ അറിയിച്ചു. എന്നാല്‍ അച്ഛന്‍ മരിച്ചത് ദിവസങ്ങളോളം അധികൃതര്‍ മറച്ചുവെച്ചെന്ന സംശയം മകന്‍ അനില്‍കുമാര്‍ ഉന്നയിക്കുന്നു.

85 കാരനായ കുഞ്ഞുമോന്‍ കഴിഞ്ഞ 14 നാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം പെരുമ്പാവൂര്‍ നഗരസഭ ശ്മശാനത്തില്‍ സംസ്‌കാരത്തിന് കൊണ്ടുവന്നപ്പോഴാണ് പുഴുക്കളെ കണ്ടതെന്ന് മകന്‍ പറയുന്നു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ധൃതിപ്പെട്ട് സംസ്‌കാരം നടത്തുകയായിരുന്നു. ഓഗസ്റ്റ് 29 ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു ആദ്യം കുഞ്ഞുമോനെ പ്രവേശിപ്പിച്ചത്. പിന്നീട് അമ്പലമുകള്‍ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ സെപ്റ്റംബര്‍ ആറിന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്മശാനത്തില്‍ വച്ചാണ് മൃതദേഹം പുഴുവരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്. ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതര്‍ എത്തിയെങ്കിലും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.