play-sharp-fill
കരുതല്‍ ഡോസ് ഞായറാഴ്ച മുതല്‍; പതിനെട്ട് കഴിഞ്ഞ എല്ലാവര്‍ക്കും സ്വീകരിക്കാം;  സൗജന്യമല്ലെന്ന് കേന്ദ്രം

കരുതല്‍ ഡോസ് ഞായറാഴ്ച മുതല്‍; പതിനെട്ട് കഴിഞ്ഞ എല്ലാവര്‍ക്കും സ്വീകരിക്കാം; സൗജന്യമല്ലെന്ന് കേന്ദ്രം

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: രാജ്യത്ത് പതിനെട്ട് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് ( ബൂസ്റ്റര്‍ ഡോസ്) സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.


രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം പിന്നിട്ടവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം.
ബൂസ്റ്റര്‍ ഡോസ് സൗജന്യമായിരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ പത്ത് ഞായറാഴ്ച മുതല്‍ കരുതല്‍ ഡോസ് നല്‍കിത്തുടങ്ങും. സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് മരുന്ന് വിതരണം ചെയ്യുന്നത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴിയും നല്‍കും.

ഇതോടൊപ്പം നിലവിലെ സൗജന്യ വാക്‌സിനേഷന്‍ തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയുള്ള ഒന്നാം ഡോസ്, രണ്ടാം ഡോസ് എന്നിവയും ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, അറുപത് വയസിന് മുകളില്‍ പ്രായമായവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് എന്നിവയുടെ വിതരണം തുടരും.