play-sharp-fill
അഴിമതിക്കാരോട്  ഒരു മൃദുസമീപനവും പാടില്ല….! അഴിമതിക്കാരായ പൊതുപ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവ് മതി; സുപ്രീംകോടതിയുടെ സുപ്രധാന വിധി

അഴിമതിക്കാരോട് ഒരു മൃദുസമീപനവും പാടില്ല….! അഴിമതിക്കാരായ പൊതുപ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവ് മതി; സുപ്രീംകോടതിയുടെ സുപ്രധാന വിധി

സ്വന്തം ലേഖിക

ന്യൂഡൽഹി: കൈക്കൂലി ചോദിച്ചതിനും വാങ്ങിയതിനും നേരിട്ട് തെളിവില്ലെങ്കിലും അഴിമതി നിരോധന നിയമപ്രകാരം പൊതുപ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവുകൾ മാത്രം മതിയെന്ന് സുപ്രീം കോടതി ഭരണഘടനാബെഞ്ച് വിധിച്ചു.


അഴിമതിക്കാരോട് കോടതികൾക്ക് ഒരു മൃദുസമീപനവും പാടില്ലെന്നും ജസ്റ്റിസ് അബ്ദുൾ നസീർ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഴിമതിയുടെ ദുർഗന്ധം രാഷ്‌ട്ര ഭരണത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥർ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു. പൊതുപ്രവർത്തകരുടെ അഴിമതി ഭീമാകാരം പൂണ്ടിരിക്കുന്നു.

വ്യാപകമായ അഴിമതി രാഷ്ട്ര നിർമ്മാണത്തെ പിന്നോട്ടടിക്കുന്നു. അതിന്റെ ദുരിതങ്ങൾ എല്ലാവരും അനുഭവിക്കുന്നു. അതിനാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ശിക്ഷിക്കണം.

പൊതുപ്രവർത്തകനോ ഉദ്യോഗസ്ഥനോ ആവശ്യപ്പെടാതെ തന്നെ ആരെങ്കിലും കൈക്കൂലി നൽകിയാൽ സ്വീകരിക്കുന്നതും കുറ്റകരമാണ്. അഴിമതിക്കേസിലെ പരാതിക്കാരൻ മരിക്കുകയോ കൂറുമാറുകയോ ചെയ്തെന്ന കാരണത്താൽ പ്രതിയായ പൊതുവർത്തകൻ കുറ്റവിമുക്തനാക്കപ്പെടില്ല. മറ്റ് രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കി.

അഴിമതിക്കാരെ ശിക്ഷിക്കാൻ പരാതിക്കാരും പ്രോസിക്യൂഷനും ആത്മാർത്ഥമായി ശ്രമിക്കണമെന്നും അങ്ങനെ ഭരണകൂടവും ഭരണസംവിധാനവും അഴിമതി മുക്തമാവണമെന്നും വിധിന്യായം എഴുതിയ ജസ്റ്റിസ് ബി. വി നാഗരത്ന പറഞ്ഞു.

ജസ്റ്റിസ്‌മാരായ ബി. ആർ ഗവായ്,​ എ. എസ് ബൊപ്പണ്ണ,​ വി. രാമസുബ്രഹ്മണ്യം എന്നിവരാണ് ബെഞ്ച്ലെ മറ്റ് അംഗങ്ങൾ. അഴിമതി കാൻസർ പോലെ രാഷ്‌ട്രത്തിന്റെ ജീവനാഡികളെയും സമൂഹത്തെയും ഭരണത്തെയും കാർന്നുതിന്നുകയാണെന്നത് ദുഃഖകരമായ യാഥാർത്ഥ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.