video
play-sharp-fill
കൊറോണ ചതിച്ചു: വൈറസില്ലെന്ന് പ്രഖ്യാപിച്ച മോഹനൻ നായരും കുടുങ്ങി: വ്യാജ വൈദ്യനും ജയിലിൽ കൊറോണ നിരീക്ഷണത്തിൽ

കൊറോണ ചതിച്ചു: വൈറസില്ലെന്ന് പ്രഖ്യാപിച്ച മോഹനൻ നായരും കുടുങ്ങി: വ്യാജ വൈദ്യനും ജയിലിൽ കൊറോണ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

തൃശൂർ : കൊറോണ വൈറസ് രോഗബാധയ്ക്ക് വ്യാജചികിത്സ നൽകി അറസ്റ്റിലായ മോഹനൻ നായർ വിയ്യൂർ ജയിലിൽ നിരീക്ഷണത്തിൽ. മോഹനൻ വൈദ്യർക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്കു മാറ്റിയിരുന്നു. ഇതേ തുടർന്നാണ് ഇയാളെയും നിരീക്ഷണത്തിലാക്കിയത്.

അതേ സമയം മോഹനൻ നായർ നിരീക്ഷണത്തിലായ കാര്യംചൂണ്ടിക്കാട്ടി വേണ്ടി പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വ്യാജചികിത്സ നടത്തിയതിനെ തുടർന്ന് മോഹനൻ വൈദ്യർ തൃശൂരിൽ അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ പട്ടിക്കാടുള്ള ചികിത്സ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയിരുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊറോണയടക്കം ഏതു രോഗത്തിനും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചിൽ കേന്ദ്രത്തിൽ എത്തിയ മോഹനൻ വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേർന്നു തടയുകയായിരുന്നു.

എന്നാൽ ചികിത്സിക്കാനെത്തിയതല്ല, ആയുർവേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാൻ എത്തിയതാണ് എന്നായിരുന്നു മോഹനൻ വൈദ്യരുടെ വാദം. ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘവും എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഇയാളെ ചോദ്യം ചെയ്തിരുന്നു.