
കോട്ടയം: കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ സഭാ സമവാക്യങ്ങൾ പാലിച്ചില്ലെന്ന വിമർശനമുയർന്നു.
നിലവിൽ യാക്കോബായ വിഭാഗത്തിന് 2 എം എൽ എ മാര്യം ഓർത്തഡോക്സ് വിഭാഗത്തിന് ഒരാളുമാണ് ഉണ്ടായിരുന്നത്.
ഇപ്രാവശ്യം ഓർത്തഡോക്സ് വിഭാഗത്തിൽ നിന്ന് മൂന്നുപേർക്ക് സീറ്റ് നൽകിയപ്പോൾ യാക്കോബായ വിഭാഗത്തിൽ നിന്ന് രൊൾക്ക് മാത്രമാണ് നൽകിയതെന്നാണ് വിമർശനം.
മാത്യു കുഴൽ നാടന് മാത്രമാണ് യാക്കോബായ വിഭാഗത്തിൽ നിന്ന് പരിഗണിച്ചത്. എൽദോസ് കുന്നപ്പളളിയെ അവസാന നിമിഷം വെട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബിൻ വർക്കി, സൈമൺ അലക്സ് , ചാണ്ടി ഉമ്മൻ എന്നിവരാണ് ഓർത്തഡോക്സ് വിഭാഗത്തിൽ പരിഗണിക്കപ്പെട്ടത്.
സ്ഥാനാർത്ഥി നിർണയത്തിൽ അവഗണന നേരിട്ട യാക്കോബായ വിഭാഗം അതൃപ്തിയിലാണ്. കഴിഞ്ഞ തവണ യാക്കോബായ വിഭാഗം എൽ ഡി എഫുമായി സഹകരണത്തിലായി ന്നതിനാലാണോ ഈ വിഭാഗത്തെ തഴഞ്ഞതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
കോട്ടയം, എറണാകുളം , ഇടുക്കി ജില്ലകളിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇത് ബാധിക്കാനിടയുണ്ട്.
കോട്ടയം, ഏറ്റുമാനൂർ , പുതുപ്പള്ളി മണ്ഡലങ്ങളിൽ മാത്രം 60 – ഓളം യാക്കോബായ പള്ളികളും അരലക്ഷത്തോളം വോട്ടർമാരുമുള്ളതാണ്. ഈ മൂന്നു മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ബാധിക്കാനിടയുണ്ട്.
യാക്കോബായ വിഭാഗത്തെ അവഗണിക്കുന്നത് യുഡിഎഫിന് പൊതുവെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.







