കോണ്‍ഗ്രസിന്റെ ‘സമരാഗ്നി’ ജനകീയപ്രക്ഷോഭയാത്രക്ക് ഇന്ന് തുടക്കമാകും; സമരാഗ്നിയുടെ ഭാഗമാകുക15 ലക്ഷം പ്രവര്‍ത്തകര്‍; സംഘടിപ്പിക്കുന്നത് 30 ഓളം സമ്മേളനങ്ങൾ

Spread the love

തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സമരാഗ്നി’ ജനകീയപ്രക്ഷോഭയാത്രക്ക് ഇന്ന് തുടക്കമാകും.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേർന്ന് നയിക്കുന്ന യാത്ര ഇന്നു വൈകിട്ട് നാലിന് കാസർകോട് മുനിസിപ്പല്‍ മൈതാനത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ ജനകീയപ്രക്ഷോഭയാത്ര. 14 ജില്ലകളിലായി 30 സമ്മേളനങ്ങളാണ് യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈൻ ഡ്രൈവിലും തൃശ്ശൂർ തേക്കിൻകാട് മൈതാനത്തും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സമ്മേളനങ്ങളുണ്ട്. 15 ലക്ഷം പ്രവർത്തകരാണ് സമരാഗ്നിയുടെ ഭാഗമാകുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.