പട്ടയത്തിലെ പിഴവ് മാറ്റിനല്‍കാമെന്ന് പറഞ്ഞ് 5.25 ലക്ഷം രൂപ തട്ടിയെടുത്തു; കട്ടപ്പനയില്‍ സിപിഐ പ്രാദേശിക നേതാവിനെതിരെ പരാതി
സ്വന്തം ലേഖിക
കട്ടപ്പന: പട്ടയത്തിലെ പിഴവ് മാറ്റിനല്‍കാമെന്ന് വിശ്വസിപ്പിച്ച്
5.25 ലക്ഷം രൂപ തട്ടിയെടുത്തതായി സിപിഐ പ്രാദേശിക നേതാവിനെതിരെ പരാതി.
അണക്കര ഏഴാംമൈല്‍ വഞ്ചിപത്രമലയില്‍ വര്‍ഗീസ് ജോണ്‍ ഭാര്യ ശോശാമ്മ എന്നിവരുടെ പക്കല്‍ നിന്നുമാണ് പണം തട്ടിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടയ വസ്തുവില്‍ നിയമപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അതു റദ്ദാക്കി പുതിയ പട്ടയം ലഭ്യമാക്കാമെന്നു വിശ്വസിപ്പിച്ച് 2019ല്‍ ആണ് അണക്കരയിലെ നേതാവ് പണം കൈപ്പറ്റിയത്.
റവന്യു വകുപ്പ് മുന്‍ ജീവനക്കാരനായ സിപിഐ നേതാവ് ഇടനില നിന്നാണ് നാല് തവണയായി പണം വാങ്ങിയത്. തുടര്‍നടപടികള്‍ ഉണ്ടാകാതെ വന്നതോടെ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ആരോപണ വിധേയനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയും മൂന്ന് മാസത്തിനകം പണം തിരികെ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഇതു പാലിക്കപ്പെടാതെ വന്നതോടെ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഡിജിപി, ഐജി, ഡിവൈഎസ്‌പി എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു.