മോഷണക്കുറ്റം ആരോപിച്ച് പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ള അധ്യാപകർ നഗ്നയാക്കി പരിശോധിച്ചു ; 14 വയസ്സുകാരി ആത്മഹത്യ ചെയ്തു
അധ്യാപികയുടെ 2000 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് നഗ്നയാക്കി നിർത്തി പരിശോധിച്ചു, പതിനാലുകാരി ജീവനൊടുക്കി. വടക്കൻ കർണാടകയിലെ ബാഗൽകോട്ടിയിലെ സർക്കാർ സ്കൂളിലാണ് സംഭവം. നാല് വിദ്യാർത്ഥിനികളെയാണ് മോഷണക്കുറ്റം ആരോപിച്ച് പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ള അധ്യാപകർ നഗ്നയാക്കി പരിശോധിച്ചത്.
ഭാഷാ അധ്യാപികയുടെ 2,000 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് നാല് വിദ്യാർത്ഥിനികളെ നഗ്നിയാക്കി നിർത്തി പരിശോധിച്ചത്. പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ള അധ്യാപകർ ചേർന്നായിരുന്നു പരിശോധന. കൂടാതെ, വിദ്യാർത്ഥിനികളെ അടുത്തുള്ള ക്ഷേത്രത്തിൽ എത്തിച്ച് പൈസ എടുത്തിട്ടില്ലെന്ന് സത്യം ചെയ്യിപ്പിച്ചു. ഇതിൽ മനംനൊന്താണ് ശനിയാഴ്ച പതിനാലുകാരി ജീവനൊടുക്കിയത്.
സംഭവം നടന്ന് കഴിഞ്ഞ് രണ്ടാം ദിവസമാണ് ആത്മഹത്യ. പതിനാലുകാരിയുടെ സഹോദരിയും ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ്. പതിനാലുകാരി നേരിട്ട ദുരനുഭവം സഹോദരിയിൽ നിന്നാണ് വീട്ടുകാർ അറിഞ്ഞത്. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group