play-sharp-fill
കോളേജ് ബസില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; അഞ്ച് പേര്‍ അറസ്റ്റില്‍

കോളേജ് ബസില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; അഞ്ച് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

പാലക്കാട്‌: കാഞ്ചിക്കോട് ദേശീയ പാതയില്‍ സ്വകാര്യ കോളേജ് ബസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച
കേസിൽ അഞ്ച് പേര്‍
അറസ്റ്റില്‍.

രണ്ട് പേര്‍ കൂടി പിടികൂടാനുണ്ടെന്ന് വാളയാര്‍ പൊലീസ് അറിയിച്ചു. രോഹിത്, നിഖില്‍, അക്ബര്‍, സത്യജിത്, സുജീഷ് എന്നിവരാണ് പിടിയിലായത്. അഞ്ച് പേരും കഞ്ചിക്കോട് സ്വദേശികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച്ച രാവിലെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് ബസ് കഞ്ചിക്കോട്ടെത്തിയപ്പോള്‍ ഒരു സംഘം ബസ് തടഞ്ഞ് നിര്‍ത്തി അകത്ത് കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്.

മര്‍ദ്ദനത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ആശുപ്രതിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെട്ടെന്നാണ് നിഗമനം.

ബസിലുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥി തന്നെയാണ് ബസിന്റെ വാതില്‍ അക്രമികള്‍ക്കായി തുറന്നുകൊടുത്തത്. ഡോര്‍ തുറന്നുകൊടുത്ത ഉടന്‍ ബസിലേക്ക് ചാടിക്കയറിയ യുവാക്കളുടെ സംഘം വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.