Spread the love

ഡൽഹി: കോക്രോച്ച്‌ ജനതാ പാർട്ടിയെ പിന്തുണക്കുന്നവർ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണെന്ന ബി്ജെപിയുടെ വാദം സിജെപി സ്ഥാപകൻ അഭിജിത് ദിപ്കേ തള്ളി.

video
play-sharp-fill

സിജെപിയെ പിന്തുടരുന്ന 94.7 ശതമാനം പേരും ഇന്ത്യക്കാരാണെന്ന ഇൻസ്റ്റഗ്രാം വിവരം ദിപ്കേ പുറത്തുവിട്ടു. പാകിസ്ഥാനികളാണ് ഫോളോവേഴ്‌സ് എന്ന് ആരോപണം കേന്ദ്രമന്ത്രി കിരണ്‍ റിജിജുവടക്കം ഉന്നയിച്ചിരുന്നു.

അമേരിക്കയില്‍ നിന്നുള്ള ഒരു ശതമാനം പേർ, യുകെയില്‍ നിന്ന് 0.7, കാനഡയില്‍ നിന്ന് 0.8, യുഎഇയില്‍ നിന്ന് 0.6 എന്നിങ്ങനെയാണ് സിജെപിയെ ഇൻസ്റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ കണക്ക് എന്ന് അഭിജിത് ദിപ്കേ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ കോക്രോച്ച്‌ ജനതാ പാർട്ടിക്കെതിരെ സുപ്രീംകോടതിയില്‍ ഹർജി. പാർട്ടിയുടെ പിന്നിലുള്ളവർക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

നീതിന്യായ വ്യവസ്ഥയെ താറടിക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ് ഹർജിയിലെ ആരോപണം. ആരാണ് ഹർജി നല്‍കിയതെന്ന് വ്യക്തമല്ല.