Spread the love

ഇൻസ്റ്റാഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ച് കോക്റോച്ച് ജനതാ പാർട്ടി. ഫേക്ക് ചെയ്യപ്പെട്ട അക്കൗണ്ട് വീണ്ടെടുക്കാൻ കഴിഞ്ഞതായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ അറിയിച്ചു. 22 മില്യൺ ഫോളോവേഴ്സ് ഉള്ള സിജെപിയുടെ അക്കൗണ്ട് ആണ് വീണ്ടെടുക്കാൻ കഴിഞ്ഞതായി സ്ഥാപകൻ അഭിജിത്ത് ദീപ്കെ അറിയിച്ചത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടത് ഇന്നലെ ആയിരുന്നു. തുടർച്ചയായ ശ്രമങ്ങൾക്കൊടുവിലാണ് അക്കൗണ്ട് വീണ്ടെടുക്കാൻ കഴിഞ്ഞതായി ദീപ്കെ അറിയിച്ചു.

video
play-sharp-fill

സിജെപിക്കെതിരായ ബിജെപിയുടെ തുടർച്ചയായ വിമർശനങ്ങളിലും ദീപ്കെ മറുപടി നൽകി. എന്തുകൊണ്ടാണ് ഒരു കേന്ദ്രമന്ത്രി ഇന്ത്യൻ യുവാക്കളെ പാകിസ്താനികളായി മുദ്ര കുത്തുന്നതെന്ന് അഭിജിത് ദീപ്കെ ചോദിച്ചു. സിജെപിയെ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പിന്തുണച്ചു. പുതിയ തലമുറ അസ്വസ്ഥരാണെന്നും അതിന്റെ തെളിവാണ് സിജെപി എന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. കേന്ദ്രസർക്കാരിനെതിരായ ജനരോക്ഷമാണ് സിജെപിയിൽ പ്രതിഫലിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപിയും ആരോപിച്ചു.