വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി; കോട്ടയം ചന്തക്കവലയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് വഴിയോര കച്ചവടക്കാർ പങ്കെടുത്തു
കോട്ടയം:വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി അവകാശ പത്രിക സമർപ്പിച്ചു.
വഴിയോര കച്ചവട സംരക്ഷണ നിയമം എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുക, നിയമവിരുദ്ധമായ കുടിയൊഴിപ്പിക്കൽ നടപടികളിൽ നിന്ന് അധികാരികൾ പിൻ വാങ്ങുക, മുനിസിപ്പൽ വെൻഡിങ്ങ് കമ്മറ്റികളെ കാര്യക്ഷമമാക്കുക, കുടുംബശ്രീ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സഹായിക്കുക, സർക്കാർ വഴിയോര കച്ചവട മേഖലക്കായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഉടൻ നടപ്പിലാക്കുക, വഴിയോര കച്ചവടക്കാർക്ക് ലൈസൻസും, തിരിച്ചറിയൽ കാർഡും നൽകുക തുടങ്ങി ഇരുപത് ആവശ്യങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രിക്കും, ജില്ലാ കളക്ടർമാർക്കും അവകാശ പത്രിക സമർപ്പിച്ചത്.
ചന്തക്കവലയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് വഴിയോര കച്ചവടക്കാർ പങ്കെടുത്തു.തുടർന്ന് കളക്ടറേറ്റ് പടിക്കൽ നടന്ന ധർണ യൂണിയൻ ജില്ലാ പ്രസിഡണ്ടും,സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ അദ്ധ്യക്ഷനായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എം.എ.റിബിൻഷാ, സംസ്ഥാന കമ്മറ്റിയംഗം പി.എ.മൻസൂർ, ജില്ലാ ജോ. സെക്രട്ടറി കെ.ടി.സുരേഷ്, വൈസ് പ്രസിഡണ്ട് സമീർ സി.എച്ച്, പ്രസാദ് കുമരകം എന്നിവർ പ്രസംഗിച്ചു.ജില്ലാ കമ്മറ്റിയംഗങ്ങളായ ഇത്തമ്മ,എം.എ.ജലീൽ,
ആസിഫ്, എ.ആർ.അബ്ബാസ്, ഹരിദാസ്, രാജൻ ചങ്ങനാശേരി, പ്രസീദ് പുതുപ്പള്ളി, റെജി മുണ്ടക്കയം ,സജി കറുകച്ചാൽ, പി.എ.ഷമീർ എന്നിവർ നേതൃത്വം നൽകി.