video
play-sharp-fill

സംസ്ഥാനത്ത് 146 പുതിയ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ മാർ; കോട്ടയം ജില്ലയിൽ അഞ്ചു പൊലീസ് സ്റ്റേഷനുകളിൽ പുതിയ എസ്.എച്ച്.ഒ മാർ എത്തും

സംസ്ഥാനത്ത് 146 പുതിയ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ മാർ; കോട്ടയം ജില്ലയിൽ അഞ്ചു പൊലീസ് സ്റ്റേഷനുകളിൽ പുതിയ എസ്.എച്ച്.ഒ മാർ എത്തും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:  സംസ്ഥാനത്തെ 146 എസ്.ഐമാരെ ഇൻസ്‌പെക്ടർമാരായി സ്ഥാനക്കയറ്റം നൽകുകയും, ഇവരെ എസ്.എച്ച്.ഒ മാരായി വിവിധ സ്ഥലങ്ങളിൽ നിയമിക്കുകയും ചെയ്തു. കോട്ടയം ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ പുതിയ ഇൻസ്‌പെക്ടർമാരെ എസ്.എച്ച്.ഒമാരായി നിയമിച്ചിട്ടുമുണ്ട്.

ഏറ്റുമാനൂർ, വെള്ളൂർ, ചങ്ങനാശേരി, മരങ്ങാട്ടുപള്ളി, പൊൻകുന്നം സ്റ്റേഷനുകളിമാണ് പുതിയ എസ്.എച്ച്.ഒ മാരെ നിയമിച്ചിരിക്കുന്നത്. മരങ്ങാട്ടുപള്ളിയിൽ എസ്.സനോജും, പൊൻകുന്നത്ത് എസ്.ഷിഹാബുദീനും, ചങ്ങനാശേരിയിൽ കെ.ആർ പ്രശാന്ത്കുമാറും, വെള്ളൂരിൽ സി.എസ് ദീപുവും, ഏറ്റുമാനൂരിൽ എ.അൻസാരിയുമാണ് പുതിയ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂരിൽ ഇൻസ്‌പെക്ടർ എ.ജെ തോമസിനു പകരമാണ് എ.അൻസാരിയെ നിയമിച്ചിരിക്കുന്നത്. മരങ്ങാട്ടുപള്ളിയിൽ നിലവിൽ സ്റ്റേഷൻ ഹൗസ് ഓഫിസറുടെ വേക്കൻസിയുണ്ടായിരുന്നു. ഇവിടേയ്ക്കാണ് എസ്.സനോജിനെ നിയമിച്ചിരിക്കുന്നത്. പൊൻകുന്നത്ത് വി.കെ വിജയരാഘവന് പകരമായാണ് എസ്.ഷിഹാബുദീനെ നിയമിച്ചിരിക്കുന്നത്. ചങ്ങനാശേരിയിൽ പി.വി മനോജ്കുമാറിന് പകരമാണ് കെ.ആർ പ്രശാന്ത്കുമാറിന്റെ നിയമനം.