സ്വര്‍ണപ്പാദസ്വരം പൂജിച്ചാല്‍ ചൊവ്വാദോഷം മാറിക്കിട്ടും; അമ്പലപ്പുഴ സ്വദേശിനിയെ തെറ്റിദ്ധരിപ്പിച്ച് രണ്ടു പവന്‍റെ പാദസരം കൈക്കലാക്കിയ ശേഷം മുങ്ങിയ പ്രതി പിടിയിൽ; പിടിയിലായത് ഇടുക്കി വണ്ടൻമേട് സ്വദേശിയായ മുപ്പത്തിയഞ്ചുകാരൻ
അമ്പലപ്പുഴ: സ്വര്‍ണപ്പാദസ്വരം പൂജിച്ചാല്‍ യുവതിയുടെ ചൊവ്വാദോഷം മാറിക്കിട്ടുമെന്ന് പറഞ്ഞ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. രണ്ടു പവന്‍റെ പാദസരം തട്ടിയെടുത്ത യുവാവിനെ അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടന്‍മേട് സ്വദേശി ശ്യാംകുമാര്‍ (35) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്.
അഞ്ച് മാസം മുന്നെയാണ് അമ്പലപ്പുഴ കരുമാടി സ്വദേശിയായ യുവതിയുടെ രണ്ടു പവന്‍ സ്വര്‍ണം ശ്യാംകുമാര്‍ തട്ടിയെടുക്കുന്നത്. ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ യുവതിയുടെ വീട്ടുകാരുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പിന്നീട് ഇയാള്‍ യുവതിയുടെ വീട്ടിലെത്തി.
സ്വര്‍ണപ്പാദസ്വരം പൂജിച്ചാല്‍ യുവതിയുടെ ചൊവ്വാദോഷം മാറിക്കിട്ടുമെന്ന് പറഞ്ഞ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു. പാദസരം കൈക്കലാക്കിയതും ഇയാള്‍ ബൈക്കില്‍ കടന്നുകളയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പ്രതിയെ ഇടുക്കി കട്ടപ്പനയില്‍ നിന്ന് അമ്പലപ്പുഴ ഇന്‍സ്‌പെക്ടര്‍ എസ് ദ്വിജേഷിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.
സമാനരീതിയില്‍ ഇയാള്‍ മുന്‍പും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡു ചെയ്തു.