ചിങ്ങവനത്ത് ഓട്ടോ ഡ്രൈവറായ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; രണ്ട് പ്രതികൾ അറസ്റ്റിൽ
സ്വന്തം ലേഖിക
ചിങ്ങവനം: ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ.
ചിങ്ങവനത്തെ ഓട്ടോ ഡ്രൈവറായ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മലകുന്നം ചെങ്ങാട്ടുപറമ്പിൽ വീട്ടിൽ ജോബി മകൻ അജിത് ജോബി (21), ചങ്ങനാശ്ശേരി പുഴവാത് പാരയിൽ വീട്ടിൽ ബേബി മകൻ വിഷ്ണു (26) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകുന്നേരത്തോടെ മധ്യവയസ്കൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ പ്രതികൾ നിയമവിരുദ്ധമായി മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയും തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഇവര്‍ ഓട്ടോ ഡ്രൈവറെ കുത്തുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ഒരാൾ ഒളിവിൽ പോവുകയും ചെയ്തു. ഒളിവിൽ പോയ പ്രതിക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
ചിങ്ങവനം എസ്.എച്ച്.ഒ ജിജു ടി.ആർ, എസ്. ഐ മാരായ അനീഷ് കുമാർ എം, റെജിമോൻ ടി.ഡി, സി.പി.ഓ മാരായ സുനിൽകുമാർ, സലമോൻ, മണികണ്ഠൻ,സതീഷ്.എസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.