അപകടരഹിത ചിങ്ങവനം പദ്ധതി;  ചിങ്ങവനത്തിന്റെ വിവിധ പ്രദേശങ്ങൾ ക്യാമറ നീരിക്ഷണത്തിലാക്കുന്ന പദ്ധതിക്ക് രൂപം നൽകി

അപകടരഹിത ചിങ്ങവനം പദ്ധതി; ചിങ്ങവനത്തിന്റെ വിവിധ പ്രദേശങ്ങൾ ക്യാമറ നീരിക്ഷണത്തിലാക്കുന്ന പദ്ധതിക്ക് രൂപം നൽകി

Spread the love

സ്വന്തം ലേഖിക

ചിങ്ങവനം: വ്യാപാരി വ്യവസായി ഏകോപന സമിതി പൊലീസുമായി ചേർന്ന് നടപ്പാക്കുന്ന അപകടരഹിത ചിങ്ങവനം പദ്ധതിയുടെ ഭാഗമായി ചിങ്ങവനത്തിന്റെ വിവിധ പ്രദേശങ്ങൾ ക്യാമറ നീരിക്ഷണത്തിലാക്കുന്ന പദ്ധതിക്ക് രൂപം നല്കി.

അപകടാവസ്ഥയിലുള്ള ചിങ്ങവനം ഗോമതി കവലയിലെ ഡിവൈഡറിൽ മതിയായ സിഗ്നൽ സംവിധാനം ഏർപ്പെടുത്തി നവീകരിക്കാൻ ദേശീയപാതാ അതോറിറ്റിയുടെ അനുമതി തേടും. നിരന്തരം അപകടമുണ്ടാകുന്ന പുത്തൻ പാലം വളവിലെ റോഡിലെ അപാകതകൾ പരിഹരിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിവേദനം നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം ജംഗ്ഷനിൽ മതിയായ
സിഗ്നൽ ലൈറ്റ് സ്ഥാപിച്ച്
ഗതാഗതക്കുരുക്ക് പരിഹരിക്കണം.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് പ്രസിഡന്റ് പ്രവീൺ ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി
സി.ജി സനൽ കുമാർ ഉദ്ഘാടനം ചെയ്തു.

ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ
ജിജു റ്റി.ആർ. യൂണിറ്റ് ജനറൽ സെക്രട്ടറി ജിമ്മി തോമസ്, ട്രഷറർ ജേക്കബ്ബ് കുരുവിള
ജി.കണ്ണൻ, റെജി .സി എബ്രഹാം, വിനോദ്. പി.ആർ, റ്റി.എൻ ശ്രീനി, പ്രകാശ് പി.എസ്സ്, അനീറ്റ് പുന്നുസ്, റെജി മാത്യു, എബ്രഹാം എന്നിവർ സംസാരിച്ചു.