play-sharp-fill
കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ ശിശുദിനാഘോഷ മത്സരങ്ങൾ ആരംഭിച്ചു : ചലച്ചിത്ര സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്തു

കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ ശിശുദിനാഘോഷ മത്സരങ്ങൾ ആരംഭിച്ചു : ചലച്ചിത്ര സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ നാല് ദിവസം നീളുന്ന ശിശുദിനാഘോഷ കലാ മത്സരങ്ങൾ ആരംഭിച്ചു.. ചലച്ചിത്ര സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ഗായികനിവേദിത . കുട്ടികളുടെ ലൈബ്രറി എക്സി കൂട്ടിവ് ഡയറക്ടർ വി.ജയകുമാർ , പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, എക്സി കൂട്ടീവ് സെക്രട്ടറി കെ.സി.വിജയകുമാർ , മാനേജിംഗ് കമ്മറ്റിയംഗം സന്ദീപ് നായർ എന്നിവർ പ്രസംഗിച്ചു.

2500 ലേറെ കുട്ടികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 14 ന് സമാപന സമ്മേളനം രാവിലെ9.30 ന് . ഡപ്യൂട്ടിസ്പിക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി സമ്മാനദാനം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ,കുട്ടികളുടെ ലൈബ്രറി ചെയർമാൻഎബ്രഹാം ഇട്ടി ച്ചെറിയ , എക്സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ , പബ്ലിക് – ലൈബ്രറി മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അഡ്വ.വി.ബി. ബിനു. ലതികാ സുഭാഷ്, ഷാജി വേങ്കടത്ത്, റബേക്ക ബേബി ഐപ്പ്എന്നിവർ പ്രസംഗിക്കും.

വിവിധ അവാർഡുകൾ നേടിയ കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടി ച്ചെറിയ, കുട്ടികളുടെ ലൈബ്രറി മൃദംഗ അദ്ധ്യാപകൻ കുമ്മനം ഹരീന്ദ്രനാഥ്, സപ്തതി ആഘോഷിക്കുന്ന കുട്ടികളുടെ ലൈബ്രറിമുൻ നൃത്താദ്ധ്യാപിക ദേവകി അന്തർജനം എന്നിവരെ ചടങ്ങിൽ ആദരിക്കും.