play-sharp-fill
റോഡിൽ വെച്ച്‌ കണ്ട കുട്ടിക്ക്പാസ്റ്റര്‍ ‘ടാബ്’ കൊടുത്തു, തുറന്നപ്പോള്‍ അശ്ലീല ചിത്രം ;13 കാരനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം ; പാസ്റ്റർ അറസ്റ്റില്‍.

റോഡിൽ വെച്ച്‌ കണ്ട കുട്ടിക്ക്പാസ്റ്റര്‍ ‘ടാബ്’ കൊടുത്തു, തുറന്നപ്പോള്‍ അശ്ലീല ചിത്രം ;13 കാരനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം ; പാസ്റ്റർ അറസ്റ്റില്‍.

 

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പാസ്റ്റർ അറസ്റ്റില്‍. പൂവച്ചല്‍ കുറകോണത്ത് ആലയില്‍ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദ്രനാഥാണ് അറസ്റ്റിലായത്.13 വയസുള്ള ആണ്‍കുട്ടിയെ ആണ് പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തു.

 

 

 

വട്ടിയൂർക്കാവ് കുലശേഖരം സ്വദേശിയാണ് രവീന്ദ്രനാഥ്‌. ഇയാള്‍ കവിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ വെച്ച്‌ ഒരു 13കാരനെ പരിചയപ്പെട്ടു. യാത്രക്കിടെ തന്‍റെ ടാബ് ശരിയാക്കിതരാമോ എന്ന് കുട്ടിയോട് ചോദിക്കുകയും ചെയ്തു. ശ്രമിക്കാമെന്ന് പറഞ്ഞ് കുട്ടി ടാബ് നോക്കുന്നതിനിടെ ഒരു ഫോള്‍ഡർ തുറക്കാൻ പാസ്റ്റർ ആവശ്യപ്പെട്ടു. ആ ഫോള്‍ഡറില്‍ അതില്‍ അശ്ളീല ചിത്രമാണ് ഉണ്ടായിരുന്നത്.

 

 

 

പെട്ടന്ന് അശ്ലീല ദൃശ്യം കണ്ട പതിമൂന്നുകാരൻ ടാബ് പാസ്റ്റർക്ക് തന്നെ നല്‍കി മാറാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിക്ക് ഭക്ഷണവും പണവും വാഗ്ദാനം ചെയ്തെങ്കിലും കുട്ടി ഓടിപ്പോയി ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് ബുന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണമാരംഭിച്ച കാട്ടാക്കട പിന്നാലെ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group