കുഞ്ഞിന്റെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തുകയും കേസില്‍നിന്നു രക്ഷപ്പെടാന്‍ മനോരോഗം അഭിനയിക്കുകയും ചെയ്‌ത കോട്ടയം സ്വദേശിയായ യുവതി അറസ്റ്റിൽ
സ്വന്തം ലേഖകൻ
റാന്നി: 27 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തുകയും കേസില്‍നിന്നു രക്ഷപ്പെടാന്‍ മനോരോഗം അഭിനയിക്കുകയും ചെയ്‌ത അമ്മ അറസ്‌റ്റില്‍.
കോട്ടയം, നീണ്ടൂര്‍ പുളിയമ്പറമ്പിൽ ബ്ലസി പി. മൈക്കിളാ(21)ണ് അറസ്‌റ്റിലായത്. പഴവങ്ങാടി കരികുളത്ത് പ്രവര്‍ത്തിക്കുന്ന ആകാശപ്പറവകള്‍ ദിവ്യകാരുണ്യ ആശ്രമത്തിലെ അടുക്കള ജോലിക്കാരിയാണു ബ്ലസി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ കാവാലം പന്ത്രണ്ടില്‍ച്ചിറയില്‍ ബെന്നി സേവ്യറി(45)നൊപ്പമാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവരുടെ ബെഞ്ചമിന്‍ എന്നു പേരുള്ള കുട്ടിയാണു കൊല്ലപ്പെട്ടത്. ബെന്നി നേരത്തേ വിവാഹിതനാണ്. കോട്ടയത്ത് സ്വകാര്യസ്‌ഥാപനത്തില്‍ പഠിക്കവേയാണു ബെന്നിക്കൊപ്പം ബ്ലസി പോയത്
കഴിഞ്ഞ ഒമ്പതിനാണു സംഭവം. പനി ബാധിച്ച കുട്ടിയെ രാവിലെ പതിനൊന്നോടെ റാന്നി താലൂക്കാശുപത്രിയില്‍ കാണിച്ച് മരുന്ന് വാങ്ങി മടങ്ങിയിരുന്നു. ഉച്ചകഴിഞ്ഞ് കുഞ്ഞിന്റെ സ്‌ഥിതി തീര്‍ത്തും മോശമായി. വീണ്ടും താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. മൃതദേഹം റാന്നി മാര്‍ത്തോമ്മ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം ആശ്രമം ഡയറക്‌ടര്‍ ഫാ. ജോജി തോമസിന്റെ മൊഴി വാങ്ങി കേസെടുത്തു. പിറ്റേന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞിന്റെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി.
റാന്നി എസ്.എച്ച്.ഒ: എം.ആര്‍. സുരേഷ് പോലീസ് സര്‍ജനെക്കണ്ട് സംസാരിച്ചപ്പോള്‍ കുട്ടിയുടെ തലയ്‌ക്കു പിന്നില്‍ ക്ഷതമേറ്റിരുന്നെന്നു വ്യക്‌തമായി. തുടര്‍ന്ന് മാതാപിതാക്കളെ ചോദ്യംചെയ്‌തു. സംഭവശേഷം ചെറിയതോതില്‍ മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചതിനാല്‍ വിശദമായി ചോദ്യംചെയ്‌തതുമില്ല.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊലപാതകം വ്യക്‌തമായതിനേത്തുടര്‍ന്ന് ബ്ലസിയെ അറസ്‌റ്റ് ചെയ്‌തു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിനു സ്‌ഥിരമായി അസുഖം ഉണ്ടാകുമായിരുന്നു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ദേഷ്യപ്പെട്ട് തല ശക്‌തിയായി ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നു.
ഡിവൈ.എസ്.പി. ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന അനേ്വഷണത്തില്‍ ഇന്‍സ്‌പെക്‌ടര്‍ എം.ആര്‍. സുരേഷ്, എസ്.ഐ: സി.കെ. ഹരികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മണിലാല്‍, ടി.എ. അജാസ്, ഷബാന അഹമ്മദ്, വി.ആര്‍. അഞ്‌ജന എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.