Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര്‍: ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരെ ആക്രമിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ യുവാവ് പിടിയില്‍.

ചത്തീസ്ഗഢ് സ്വദേശികളായ ദീപക്കിനെയും (20) പതിനാറുകാരിയേയും തൃശൂര്‍ പുതുക്കാട് ജംഗ്ഷനില്‍ നിന്നാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്‌ളാറ്റ്‌ഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇരുവരെയും റെയില്‍വേ പൊലീസ് ചൈല്‍ഡ് ലൈൻ ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു. ചോദ്യം ചെയ്യലില്‍ ആദ്യം ഇവര്‍ സഹോദരങ്ങളാണെന്നാണ് പറഞ്ഞത്.

എന്നാല്‍ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ ബന്ധുക്കളെ ബന്ധപ്പെട്ടപ്പോഴാണ് അവിടെ നിന്ന് ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവാവ് പൊട്ടിച്ച ബിയര്‍കുപ്പിയുമായി ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു.