play-sharp-fill
രണ്ടര വയസുകാരി കണ്ണു തുറന്നു; ആരോഗ്യനില തൃപ്തികരം; പരിക്കുകള്‍ കുട്ടി സ്വയം ഉണ്ടാക്കിയതല്ലെന്ന് ഡോക്‌ടര്‍മാര്‍

രണ്ടര വയസുകാരി കണ്ണു തുറന്നു; ആരോഗ്യനില തൃപ്തികരം; പരിക്കുകള്‍ കുട്ടി സ്വയം ഉണ്ടാക്കിയതല്ലെന്ന് ഡോക്‌ടര്‍മാര്‍

സ്വന്തം ലേഖിക

കൊച്ചി: ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടര വയസുകാരി കണ്ണ് തുറന്നു.

കുട്ടിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും പ്രതികരിച്ചു തുടങ്ങിയെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു. അതേസമയം,​ കുട്ടിയുടെ ദേഹത്ത് മുഴുവന്‍ മുറിവുകള്‍ ഉണ്ടെന്നും ഇത് കുട്ടി സ്വയം ഉണ്ടാക്കിയതല്ലെന്നുമാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഒരു മാസം മുതല്‍ ഒരു ദിവസം വരെ പഴക്കമുള്ള മുറിവുകള്‍ കുട്ടിയുടെ ദേഹത്തുണ്ടായിരുന്നു. ഇത്രയും ചെറിയ കുട്ടിക്ക് ഇത്തരം മുറിവുകള്‍ തനിയെ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

അപകടകാരണം ദുരൂഹമായി തുടരുന്നതിനിടെ ഇന്ന് രാവിലെ മൈസൂരില്‍ നിന്നും ആന്റണി ടിജിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയുടെ അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കുമൊപ്പം ടിജിനും ഫ്ലാറ്റില്‍ താമസിക്കുന്നുണ്ടായിരുന്നു.

കുട്ടിയെ ആക്രമിച്ചത് ഇയാളായിരിക്കും എന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ കുട്ടിയെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും കഴിഞ്ഞ കുറച്ച്‌ നാളുകളായി അസാധാരണ പെരുമാറ്റം കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്നുമാണ് അമ്മ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

അമ്മയും അമ്മൂമ്മയും നല്‍കുന്ന പരസ്പര വിരുദ്ധമായ മൊഴികള്‍ അന്വേഷണ സംഘത്തെയും കുഴയ്‌ക്കുന്നുണ്ട്.
ഇതിനിടെ ഇന്ന് പുലര്‍ച്ചെ കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൈ മുറിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു.
ഇരുവരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.