പിഞ്ചുകുഞ്ഞ് വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു
കോട്ടയം: നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കാഞ്ഞിരപ്പള്ളിയിൽ കൂവപ്പള്ളി കളപ്പുരയ്ക്കല്‍ വീട്ടിൽ റിജോ-സൂസന് ദമ്പതികളുടെ മകന് ഐഹാന്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
കുട്ടിയും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടിക്ക് അനക്കമില്ലെന്ന് മനസിലായതോടെ ഓട്ടോ ഡ്രൈവറായ പിതാവിനെ ഭാര്യ ഫോൺ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് കുട്ടിയെ പരിസരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മാതാവ് ദീര്‍ഘകാലമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നയാളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.