play-sharp-fill
ടീകോമിന് നല്‍കുന്നത് നഷ്ടപരിഹാരമല്ല, നിക്ഷേപത്തുകയാണ് ; സ്മാര്‍ട്ട് സിറ്റികൊണ്ട് ഉദ്ദേശിച്ച കാര്യങ്ങളൊന്നും നിന്നുപോകില്ല ; നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ സമീപനം ; സര്‍ക്കാര്‍ ഉത്തരവ് തിരുത്തി മുഖ്യമന്ത്രി

ടീകോമിന് നല്‍കുന്നത് നഷ്ടപരിഹാരമല്ല, നിക്ഷേപത്തുകയാണ് ; സ്മാര്‍ട്ട് സിറ്റികൊണ്ട് ഉദ്ദേശിച്ച കാര്യങ്ങളൊന്നും നിന്നുപോകില്ല ; നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ സമീപനം ; സര്‍ക്കാര്‍ ഉത്തരവ് തിരുത്തി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി നടത്തിപ്പുകാരായ ടീകോമിന് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവ് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ടീകോമിന് നഷ്ടപരിഹാരമല്ല നല്‍കുന്നതെന്നും നിക്ഷേപമാണ് തിരികെ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങോട്ട് നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു ഐടി വകുപ്പ് ഉത്തരവില്‍ അറിയിച്ചിരുന്നത്. മന്ത്രിസഭാ യോഗത്തിന്റെ വാര്‍ത്താകുറിപ്പിലും ഇക്കാര്യം അറിയിച്ചിരുന്നു. ഈ ഉത്തരവ് ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തിരുത്തുകയായിരുന്നു.

സ്മാര്‍ട്ട് സിറ്റികൊണ്ട് ഉദ്ദേശിച്ച കാര്യങ്ങളൊന്നും നിന്നുപോകില്ല. കേരളത്തിന്റെ വികസനത്തില്‍ ഐടി മേഖലയ്ക്ക് സുപ്രധാനമായ പങ്കുവഹിക്കാനുണ്ട്. അതിന് ഉതകുംവിധത്തിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു പല ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ സമീപനം. ടീ കോമിനു നല്‍കുന്നത് നഷ്ടപരിഹാരമല്ല. നിക്ഷേപത്തുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മാര്‍ട്ട് സിറ്റി ഭൂമി ഏറ്റെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ് ഏറ്റെടുക്കല്‍ നടക്കുക. ഭൂമി ആര്‍ക്കും പതിച്ചുനല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.