
സ്വന്തം ലേഖകൻ
ബകു: ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ടീനേജ് സെന്‍സേഷന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ പ്രഗ്നാനന്ദ തോല്‍പ്പിച്ചു. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ആണ് ഫൈനലില്‍ പ്രഗ്നാനന്ദയുടെ എതിരാളി.
ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ. ഇതിഹാസ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ്സ് ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ ഇന്ത്യന്‍ താരമായി പ്രഗ്‌നാനന്ദ മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്വാര്‍ട്ടറില്‍ സുഹൃത്തും സഹ താരവുമായ എരിഗൈസി അര്‍ജുനെ വീഴ്ത്തിയാണ് പ്രഗ്‌നാനന്ദ അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ചത്. ടൈബ്രേക്കറിലേക്ക് തന്നെ നീണ്ട നാടകീയ പോരാട്ടം അതിജീവിച്ചാണ് പ്രഗ്‌നാനന്ദയുടെ മുന്നേറ്റം.