ബാലഭാസ്കറിന്‍റെ മരണശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആയുര്‍വേദ സ്ഥാപനമായ ചെര്‍പ്പുളശ്ശേരി പൂന്തോട്ടം ആയുര്‍വേദ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്ത്; വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളിൽ കഞ്ചാവിന്റെ അംശം; കഞ്ചാവ് കലര്‍ത്തിയ മരുന്നുകള്‍ ഉപയോഗിക്കാന്‍ ആയുര്‍വേദ കേന്ദ്രത്തിന് അനുമതിയില്ല; ആയുഷ് മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് നടത്തിപ്പുകാർ;അന്വേഷണം ഊർജ്ജിതമാക്കി ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ
പാലക്കാട്: ബാലഭാസ്കറിന്‍റെ മരണശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആയുര്‍വേദ സ്ഥാപനമായ ചെര്‍പ്പുളശ്ശേരി പൂന്തോട്ടം ആയുര്‍വേദ കേന്ദ്രത്തിന്റെ തട്ടിപ്പുകൾ പുറത്ത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളിൽ കഞ്ചാവിന്റെ അംശം. എക്‌സൈസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് വിതരണത്തിന് വേണ്ടി എത്തിച്ച് മരുന്നുകളിൽ കഞ്ചാവ് കലർന്നതായി കണ്ടെത്തിയത്.
വേദന സംഹാരിക്കായി ഉപയോഗിക്കുന്ന കഞ്ചാവ് കലര്‍ത്തിയ മരുന്നുകളാണ് പൂന്തോട്ടം ആയുര്‍വേദ കേന്ദ്രത്തില്‍ കണ്ടെത്തിയത്. മധ്യപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോംബെ ഹെമ്ബ് കമ്ബനിയുടെ ഹിമാലയന്‍ ഹെമ്ബ് പൗഡര്‍, കന്നാറിലീഫ് ഓയില്‍, ഹെമ്ബ് സീഡ് ഓയില്‍ എന്നിവയാണ് പിടിച്ചെടുത്തത്. എന്നാല്‍ ആയുഷ് മന്ത്രാലയം അനുമതി നല്‍കിയ മരുന്നുകളാണ് വിതരണത്തിനായി എത്തിച്ചതെന്ന് ആയുര്‍വേദ കേന്ദ്രം അധികൃതര്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഞ്ചാവ് ചേര്‍ത്താണ് ഈ മരുന്നുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഞ്ചാവ് കലര്‍ത്തിയ മരുന്നുകള്‍ ഉപയോഗിക്കാന്‍ പൂന്തോട്ടം ആയുര്‍വേദ കേന്ദ്രത്തിന് അനുമതിയില്ലെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. എന്നാല്‍ ആയുഷ് മന്ത്രാലയത്തിന്റെ അനുമതിയുള്ള മരുന്നുകളാണ് ഇവയെന്നും ഇതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും പൂന്തോട്ടം ആയുര്‍വേദ കേന്ദ്രം ഉടമ ഡോ. പി.എം.എസ് രവീന്ദ്രന്‍ പറഞ്ഞു.
വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം നേരത്തെ ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഡോ.രവീന്ദ്രന്‍, ഭാര്യ ലത, മകന്‍ ജിഷ്ണു എന്നിവരില്‍ നിന്നും അന്ന് മൊഴി എടുത്തിരുന്നു. ബാലഭാസ്കറിന്‍റെ മരണശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആയുര്‍വേദ സ്ഥാപനം കൂടിയായിരുന്നു ചെര്‍പ്പുളശേരിയിലെ പൂന്തോട്ടം.
ബാലഭാസ്കറിന്റെ മരണത്തില്‍ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച് പാലക്കാട്ടെ പൂന്തോട്ടം അധികൃതര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പതിനഞ്ച് വര്‍ഷമായി ബാലഭാസ്കറിന് ആശുപത്രിയുമായി ബന്ധമുണ്ടെന്ന് ഡോ രവീന്ദ്രന്‍ പറഞ്ഞു. ബാലഭാസ്കര്‍ കുടുംബാംഗത്തെ പോലെ ആയിരുന്നു. സാമ്ബത്തികമായി ഒരു ബാധ്യതയുമില്ലെന്ന് ലക്ഷ്മി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രിയ വേണുഗോപാലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ഡോക്ടര്‍ രവീന്ദ്രനും ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തങ്ങളുമായുള്ള ബാലഭാസ്ക്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിട്ടുണ്ടെന്നും അതാണ് ആരോപണങ്ങളില്‍ നിന്നും വ്യക്തമാവുന്നതെന്നും ഡോക്ടര്‍ രവീന്ദ്രന്‍ അന്ന് വിശദമാക്കിയിരുന്നു. സ്ഥാപനം എന്ന രീതിയില്‍ ബാലഭാസ്കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നല്‍കിയിട്ടുണ്ടെന്നും പൂന്തോട്ടം അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.