കോടിയേരിയുടെ അനുനയവും ഫലിച്ചില്ല; ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് പാളയത്തിലേക്ക്; കെപിസിസി ഭാരവാഹികളുടെ പട്ടിക വന്നതിനു ശേഷം ചെറിയാനുമായി പരസ്യമായ ചര്‍ച്ചയ്ക്ക് സംസ്ഥാന നേതൃത്വം; ചെറിയാന്‍ മടങ്ങാനൊരുങ്ങുന്നത് തുടര്‍ച്ചയായ സിപിഎം അവഗണനയില്‍ മനം നൊന്ത്; തിങ്കളാഴ്ച ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ ചെറിയാന്‍ ഫിലിപ്പും ഉമ്മന്‍ചാണ്ടിയും വേദി പങ്കിടും

കോടിയേരിയുടെ അനുനയവും ഫലിച്ചില്ല; ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് പാളയത്തിലേക്ക്; കെപിസിസി ഭാരവാഹികളുടെ പട്ടിക വന്നതിനു ശേഷം ചെറിയാനുമായി പരസ്യമായ ചര്‍ച്ചയ്ക്ക് സംസ്ഥാന നേതൃത്വം; ചെറിയാന്‍ മടങ്ങാനൊരുങ്ങുന്നത് തുടര്‍ച്ചയായ സിപിഎം അവഗണനയില്‍ മനം നൊന്ത്; തിങ്കളാഴ്ച ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ ചെറിയാന്‍ ഫിലിപ്പും ഉമ്മന്‍ചാണ്ടിയും വേദി പങ്കിടും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേക്കേറിയ ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്നുവെന്ന് സൂചന.

കഴിഞ്ഞ കുറച്ചു കാലമായി സിപിഎമ്മുമായി അകന്നു കഴിയുന്ന ചെറിയാനെ പാര്‍ട്ടിയലേക്ക് മടക്കി കൊണ്ടുവരാനുള്ള നീക്കം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും നടത്തുന്നുണ്ട്. കെപിസിസി ഭാരവാഹി പട്ടിക പുറത്തു വന്നതിനു ശേഷം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലെത്തുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സ്ഥാനമാനങ്ങളും ലക്ഷ്യം വയ്ക്കാതെ ചെറിയാന്‍ മടങ്ങിയെത്തുന്നുവെന്ന ധാരണ പൊതുവില്‍ ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്. അതല്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നു തന്നെ ആക്ഷേപം ഉയര്‍ന്നേക്കാമെന്നും നേതൃത്വം വിലയിരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നീക്കങ്ങള്‍ രഹസ്യമാക്കിയത്.

സിപിഎം തുടര്‍ച്ചയായി തന്നെ അവഗണിക്കുന്നുവെന്ന വികാരത്തിലാണ് ചെറിയാന്‍ ഫിലിപ്പ്. വിഎസ് സര്‍ക്കാരിന്റെ കാലത്ത് കെടിഡിസി ചെയര്‍മാനാക്കിയതാണ് സിപിഎം നല്‍കിയ ആദ്യ അംഗീകാരം. പിന്നീട് പിണറായി സര്‍ക്കാരിന്റെ കാലത്ത് നവകേരള മിഷന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനമാണ് ചെറിയാന്‍ ഫിലിപ്പിന് ലഭിച്ചത്.

ഇതിനിടെ രണ്ട് രാജ്യസഭാ സീറ്റുകള്‍ ഒഴിവു വന്നെങ്കിലും സിപിഎം ചെറിയാനെ അവഗണിച്ചു. കഴിഞ്ഞ തവണ ചെറിയാന്‍ ഫിലിപ്പ് വലിയ പ്രതീക്ഷ വച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റും കിട്ടില്ല.

കഴിഞ്ഞയിടെ ഖാദി ബോര്‍ഡിലെ വെസ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയെങ്കിലും ഖാദി വില്‍പനയും ചരിത്രരചനയും ഒന്നിച്ചു നടക്കില്ലെന്ന് പരിഹസിച്ച്‌ ചെറിയാന്‍ ഫിലിപ്പ് പരസ്യമായി നിരസിച്ചു. വലിയ അതൃപ്തിയുടെ ഭാഗമായിരുന്നു ഈ നിരസിക്കല്‍. ഇതിനു പിന്നാലെ കോടിയേരി ചെറിയാനെ വിളിച്ചെങ്കിലും അനുനയം ഫലിച്ചില്ല.

കോണ്‍ഗ്രസ് വിട്ടു രണ്ടുപതിറ്റാണ്ടായെങ്കിലും എ കെ.ആന്റണി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുമായും ചെറിയാന്‍ ഫിലിപ്പിന് ഊഷ്മള ബന്ധമുണ്ട്. ചെറിയാന്‍ ഫിലിപ്പിനെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്ന നിലപാടാണ് കെ സുധാകരനും വി ഡി സതീശനും. ലീഗ് നേതാവായിരുന്ന അവുക്കാദര്‍കുട്ടിനഹയുടെ പേരിലുള്ള പുരസ്‌കാരം തിങ്കളാഴ്ച ചെറിയാന്‍ ഫിലിപ്പിന് നല്‍കുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടകന്‍.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടശേഷം ഇരുവരും ഒരുമിച്ച്‌ വേദി പങ്കിടുന്നത് ഇതാദ്യമാകും. പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് പോയവരുടെ മുന്‍ഗാമിയായ ചെറിയാന്‍ ഫിലിപ്പ് മടങ്ങിയെത്തുന്നത് നല്ല രാഷ്ട്രീയ സന്ദേശമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്നെത്തുന്നവരെ തല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിന് സിപിഎം സ്വീകരിച്ച്‌ ആനയിക്കുമെങ്കിലും അതിനുശേഷമുള്ള അനുഭവം മോശമായിരിക്കുമെന്ന് പ്രചരിപ്പിക്കാന്‍ കോണ്‍്ഗ്രസിന് കിട്ടുന്ന വലിയ അവസരമാകുമിത്.