play-sharp-fill
ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു;മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് രക്ഷപെട്ടത് ;ഇന്നലെ രാത്രി 11 മണിയോടെ ഇരുവരും സ്റ്റേഷനിൽനിന്നും രക്ഷപ്പെടുകയായിരുന്നു

ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു;മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് രക്ഷപെട്ടത് ;ഇന്നലെ രാത്രി 11 മണിയോടെ ഇരുവരും സ്റ്റേഷനിൽനിന്നും രക്ഷപ്പെടുകയായിരുന്നു

സ്വന്തം ലേഖിക

കൊച്ചി :എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളായ അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്.

തുടർനടപടികൾക്കായി സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്. ഇതിൽ അരുൺ കോടതി റിമാൻഡ് ചെയ്ത പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മയക്കുമരുന്ന്, പിടിച്ചുപറി അടക്കം ഏഴിലേറെ കേസുകളാണ് ഇരുവർക്കെതിരെയുള്ളത്. പ്രതികൾ തമ്മിൽ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കുന്നതിനായി അരുൺ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആന്റണിയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്.

രാത്രി 11 മണിയോടെ ഇരുവരും സ്റ്റേഷനിൽനിന്നും രക്ഷപ്പെടുകയായിരുന്നു. പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.