Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചങ്ങനാശേരി: നഗരസഭയുടെ 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ബോഡി യോഗം നടത്തി.ഇരുപത് കോടിയോളം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ജോബി ഉദ്ഘാടനം ചെയ്തു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം. നജീയ, പി.എ. നിസാര്‍, എല്‍സമ്മ ജോബ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ കൃഷ്ണകുമാരി രാജശേഖരന്‍, സെക്രട്ടറി എല്‍.എസ് സജി, എസ്. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് എല്ലാ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെയും ഗ്രൂപ്പ് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കരട് പദ്ധതി അവതരണവും നടന്നു. കൗണ്‍സിലര്‍മാര്‍, ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവികള്‍ റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.