ചങ്ങനാശേരി ഇനി ക്യാമറവലയത്തില്‍; നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സര്‍വൈലൻസ് ക്യാമറകളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി വി.എൻ വാസവൻ നിര്‍വഹിക്കും
ചങ്ങനാശേരി : നഗരത്തിലും സമീപ പ്രദേശങ്ങളും ഇന്ന് മുതല്‍ ക്യാമറ നിരീക്ഷണത്തിലാകും.
നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സര്‍വൈലൻസ് ക്യാമറകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് ചങ്ങനാശേരി പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എൻ വാസവൻ നിര്‍വഹിക്കും.
ജോബ് മൈക്കിള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ജോബി, അഡീഷണല്‍ എസ്.പി വി.സുഗതൻ, ഡിവൈ.എസ്.പി എ.കെ.വിശ്വനാഥൻ, എം.എസ് തിരുമേനി, പി.ആര്‍ രഞ്ചിതകുമാര്‍, ബെന്നി ജോസഫ് എന്നിവര്‍ പങ്കെടുക്കും.
തുക എം.എല്‍.എ ഫണ്ടില്‍ നിന്ന്
അനുവദിച്ചത് : 50 ലക്ഷം രൂപ
സ്ഥാപിച്ചത് : 56 ക്യാമറകള്‍
Third Eye News Live
0