ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ച് പൊലീസ് ; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ച് പൊലീസ്. ലൈംഗിക പീഡനത്തിന് ഇടെയാണ് കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.
പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെയാണ് പൊലീസിന്റെ സ്ഥിരീകരണം. കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. സംസ്‌കാരം നടത്താനായി മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്‍ക്വസ്റ്റ് നടപടികളില്‍ കുട്ടിയുടെ ശരീരത്തില്‍ ആസകലം മുറിവുകള്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. കഴുത്തില്‍ കറുത്ത ചരടിട്ട് മുറുക്കിയ പാടുകളുണ്ട്. രഹസ്യ ഭാഗങ്ങളില്‍ അടക്കം കുട്ടിയുടെ ശരീരം ആസകലം മുറിവുകളുണ്ടെന്നാണ് സൂചന.
അതേസമയം, കൊലപാതകം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും.
കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിഅസ്ഫാക്ക് ആലത്തിനൊപ്പം കൂടുതല്‍ പേര്‍ കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു.