നീലിമംഗലത്ത് വീടിന് തീപിടിച്ചു; വീട് ഭാഗികമായി കത്തി നശിച്ചു; രക്ഷാ പ്രവർത്തനം തുടരുന്നു

സ്വന്തം ലേഖകൻ കോട്ടയം: നീലിമംഗലത്ത് വീടിന് തീപിടിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. നീലിമംഗലം പനച്ചാമറ്റത്തിൽ വിശ്വത്തിന്റെ വീടാണ് ഉച്ചക്ക് 3 മണിയോടെ കത്തി നശിച്ചത്. വീടിന്റെ സമീപത്ത് അടുക്കള ഭാഗത്തുകൂടി തീ പടരുന്നത് കണ്ട് നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. അപകട സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് സൂചന. അഗ്നിരക്ഷാസേനാ പ്രവർത്തകരെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാധമിക വിലയിരുത്തൽ. ഗാന്ധിനഗർ പോലീസും വൻ നാട്ടുകാരുടെ സംഘവും സ്ഥലത്ത് തടിച്ച് കൂടിയിട്ടുണ്ട്.

ഹനാൻ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

സ്വന്തം ലേഖകൻ തൃശൂർ: സമൂഹ മാധ്യമങ്ങളിൽ താരമായ കോളെജ് വിദ്യാർഥിനി ഹനാൻ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഹനാൻ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിൽ സ്റ്റേജ് ഷോ കഴിഞ്ഞു മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഒരാൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഒഴിവാക്കുന്നതിനായി കാർ വെട്ടിച്ചപ്പോൾ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നെന്ന് ഹനാൻ പറഞ്ഞു. അപകടം നടന്ന ഉടൻ ഹനാനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഹനാനു നട്ടെല്ലിനു പരുക്കേറ്റു. വാഹനം ഓടിച്ചിരുന്ന […]

ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം: അറസ്റ്റ് അടുത്ത ആഴ്ച; നിർണ്ണായക തീരുമാനം തിങ്കളാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അടുത്ത ആഴ്ച ഉണ്ടായേക്കും. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ബിഷപ്പ് കേരളത്തിലേക്ക് വരാൻ തയ്യാറായില്ലെങ്കിൽ ഇദ്ദേഹത്തെ ജലന്ധറിലെത്തി ചോദ്യം ചെയ്യുന്നതിനും തുടർന്ന് അറസ്റ്റിലേക്ക് കടക്കുന്നതിനുമാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഐ.ജി വിജയ് സാക്കറയുടെ നേതൃത്വത്തിൽ കോട്ടയത്ത് നടക്കുന്ന ഉന്നതതല യോഗത്തിൽ വൈക്കം ഡി.വൈ.എസ്.പി പി.കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ നിർദ്ദേശത്തോടുകൂടി […]

സാധനങ്ങൾക്ക് തീ വില; കെട്ടിടനിർമ്മാണം പൊള്ളും

സ്വന്തം ലേഖകൻ കൊച്ചി: നിർമാണ സാമഗ്രികളുടെ ലഭ്യതയും വിലക്കയറ്റവും പുനർനിർമാണത്തിനൊരുങ്ങുന്ന കേരളത്തിന് വെല്ലുവിളിയാകും. അവസരം മുതലാക്കാനുള്ള സിമൻറ് കമ്പനികളുടെ ആസൂത്രിത നീക്കവും ക്വാറികളുടെ പ്രവർത്തനത്തിലുള്ള അനിശ്ചിതത്വവുമാണ് പ്രതിസന്ധിക്ക് വഴിയൊരുക്കുന്നത്. നിർമാണസാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റവും ക്രഷർ ഉൽപന്ന ദൗർലഭ്യവും മൂലം നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. സിമൻറും കമ്പിയും ഉൾപ്പെടെയുള്ളവക്ക് 25 മുതൽ 80 ശതമാനം വരെയാണ് വില വർധിച്ചത്. നിലവിൽ പാക്കറ്റിന് 380 മുതൽ 420 രൂപ വരെയാണ് കേരളത്തിൽ സിമൻറ് വില. അതേസമയം, തമിഴ്‌നാട്ടിൽനിന്നുള്ള സിമൻറ് കർണാടകയിൽ 320 രൂപക്കാണ് വിൽക്കുന്നത്. ഉൽപാദനം […]

ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ മന്ത്രിമാരുടെ വിദേശ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു

സ്വന്തം ലേഖകൻ കൊച്ചി: ദുരിതാശ്വാസ ഫണ്ട് പിരിക്കുന്നതിനായി മന്ത്രിമാർ വിദേശത്ത് പോകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. വിദേശ രാജ്യങ്ങളിൽ ജോലിചെയ്ത് സ്വന്തം നാടിനെ പുലർത്തിപ്പോരുന്ന മലയാളികൾ, മന്ത്രിമാർ അങ്ങോട്ട് പോകാതെ തന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയർപ്പ് വിറ്റ് പണമായും സാധങ്ങളായും സഹായിച്ചുകൊണ്ടേയിരിക്കുന്നുണ്ടെന്നും, വിദേശത്തുള്ള വ്യവസായികളും അക്കാര്യത്തിൽ പിന്നിലല്ല, പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവിൽ ഈ വിദേശ യാത്രയെന്നും ജോയ് മാത്യു ചോദിച്ചു. നക്ഷത്രഹോട്ടലുകളിൽ താമസിച്ച് വെടിവട്ടം പറഞ്ഞു സമയം കളയാതെ പുറത്തിറങ്ങി നടന്നു വിദേശരാജ്യങ്ങൾ എങ്ങിനെയാണ് […]

ബിഗ് ബസാറിന്റെ പാർക്കിംഗ് തട്ടിപ്പ്: എം.സി റോഡിലെ ഫുട്പാത്തിൽ പൊലീസ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചു; നടപടി ശക്തമാക്കി പൊലീസ്; പാർക്കിംഗിനുള്ള തുക തിരികെ നൽകുമെന്നും ബിഗ് ബസാറിന്റെ ബോർഡ്

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭ അധികൃതരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പ്രവർത്തനം ആരംഭിച്ച ബിഗ് ബസാറിലെ പാർക്കിംഗ് തട്ടിപ്പിൽ പൊലീസ് നടപടി തുടങ്ങി. എം.സി റോഡിലെ ഫുട്പാത്ത് വരെ കയ്യേറി ബിഗ് ബസാർ അധികൃതർ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതായി തേർഡ് ഐ ന്യൂസ് ലൈവാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്നു എം.സി റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നു പൊലീസ് പിഴ ഈടാക്കിയിരുന്നു. ഏറ്റവും ഒടുവിലായി ബിഗ് ബസാറിനു മുന്നിലെ ഫുട്പാത്തിൽ പൊലീസ് നോ പാർക്കിംഗ് ബോർഡ് കൂടി സ്ഥാപിച്ചതോടെ നടപടികൾ […]

പെട്രോൾ, ഡീസൽ ,ഗ്യാസ്, കരണ്ട് ചാർജ് വർദ്ധനവിനെതിരെ യൂത്ത്ഫ്രണ്ട് (എം) പിന്നോട്ട് നടന്ന് പ്രധിഷേധിക്കുന്നു.

  സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിലെ സാധരണ ജനങ്ങൾക്ക് മേൽ അധികഭാരം കെട്ടി വയ്ക്കാനായി പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രധിഷേധിച്ചും, കരണ്ട് ചാർജ് വർദ്ധിപ്പിക്കുകയും, ജി.എസ്.റ്റി. നിരക്ക് 10 ശതമാനം വർദ്ധിപ്പിക്കുവാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ പ്രധിഷേധിച്ചും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നിലപാട് തിരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്. ഇന്ന് ( 3/9/18) തിങ്കളഴ്ച്ച 12 മണിക്ക് കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ  നിന്നും ഹെഡ് പോസ് സ്റ്റോഫീസിലെയ്ക്ക് യൂത്ത്ഫ്രണ്ട് (എം) […]

ഹോട്ടൽ ഐഡയിലെ മിസ്റ്റർ ഇന്ത്യയുടെ പീഡനം: യുവതി അപകടനില തരണം ചെയ്തു; മിസ്റ്റർ ഇന്ത്യ മുരളി കുമാർ റിമാൻഡിൽ: യുവതിയുടെ മൊഴി വീണ്ടുമെടുക്കാൻ പൊലീസ്; യുവതിയുടെ ചിത്രം പ്രചരിപ്പിച്ചവരെ തിരിച്ചറിഞ്ഞു

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിലെ ഹോട്ടൽ ഐഡയിൽ 22 കാരിയായ യുവതിയെ പീഡിപ്പിച്ച മിസ്റ്റർ ഇന്ത്യയെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പീഡനത്തിനിരയായി അമിത രക്തസ്രാവത്തെ തുടർന്നു കുടമാളൂരിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന യുവതി അപകടനില തരണം ചെയ്തതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. ഒരാഴ്ചയെങ്കിലും ചികിത്സയിൽ കഴിഞ്ഞെങ്കിൽ മാത്രമേ യുവതിയ്ക്ക് സാധാരണ ജീവിതത്തിലേയ്ക്കു തിരികെ എത്താൻ സാധിക്കൂ എന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. ഒരു മാസം വിശ്രമിച്ചെങ്കിൽ മാത്രമേ യുവതിയ്ക്ക് നടന്നു തുടങ്ങാൻ സാധിക്കൂ. അടുത്ത ഒരു മാസം പൂർണ […]

പീഡനക്കേസുകളിൽ പൊലീസിന്റെ ഇരട്ടത്താപ്പ്: രണ്ടു മാസം കഴിഞ്ഞിട്ടും വോട്ട് ബാങ്കുള്ള ബിഷപ്പ് സ്വതന്ത്രൻ; സ്വന്തം വോട്ട് മാത്രമുള്ള മിസ്റ്റർ ഇന്ത്യ രണ്ടാം ദിവസം അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: പീഡനക്കേസുകളിൽ ആരെ എങ്ങിനെ എപ്പോൾ പിടിക്കണമെന്നു കേരള പൊലീസിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. വെള്ളക്കുപ്പായമിട്ട സ്വന്തമായി വോട്ട് ബാങ്കുള്ള ബിഷപ്പിന്റെ കേസ് വരുമ്പോൾ കാര്യക്ഷമമായി അന്വേഷണം നടത്തുന്ന പൊലീസിനു പക്ഷേ, പാവപ്പെട്ട പട്ടാളക്കാരനും മിസ്റ്റർ ഇന്ത്യയുമായ ഇന്ത്യൻ പൗരന്റെ കാര്യത്തിൽ ഈ അന്വേഷണം ബാധകമല്ല. പരാതി കിട്ടി ആറുപത് ദിവസം കഴിഞ്ഞിട്ടും ബിഷപ്പ് കയ്യും വീശി നടക്കുമ്പോൾ, പീഡനം നടന്നെന്നറിഞ്ഞ ആറാം മണിക്കൂറിൽ മിസ്റ്റർ ഇന്ത്യയായ നേവിക്കാരൻ അകത്തായി. ബിഷപ്പിന് പറയാനുള്ളതെല്ലാം കേട്ട്, ചോദ്യങ്ങളെല്ലാം മറന്ന് മടങ്ങിയ പൊലീസ്, സ്വന്തം […]

തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്ത സംഭവം: രണ്ടു പേരെ കണ്ടെത്തി; ഊർജിത അന്വേഷണവുമായി ജില്ലാ പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്യുകയും, സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ പൊലീസ് കണ്ടെത്തി. തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംഗ് ഡയറക്ടറും ന്യൂസ് എഡിറ്ററുമായ ശ്രീകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. പൊതുപ്രവർത്തകനും കോടിമതയിലെ വ്യവസായിയുമായ എബി പൊന്നാട്ട്, പനച്ചിക്കാട് സ്വദേശി അനീഷ് എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഈസ്റ്റ് സി.ഐ സാജു വർഗീസ് സ്‌റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം […]