ടിക്കി ടാക്കാ സെവൻ അപ്പ്‌ ; ഏഴിൽ കോസ്റ്റാറിക്കയെ മുക്കി സ്പെയിൻ; ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ്‌ സ്പെഷ്യൽ കറസ്‌പോണ്ടന്റ് ശ്രീകല പ്രസന്നൻ.

അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഗോള്‍ മഴ തീര്‍ത്ത് മുന്‍ ചാമ്പ്യന്മാര്‍. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ മുന്‍ ചാമ്പ്യന്മാരായ സ്‌പെയ്ന്‍ കോസ്റ്റ റിക്കയെ ഗോള്‍ മഴയില്‍ മുക്കി. എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ തകര്‍പ്പന്‍ വിജയം. മത്സരത്തിന്റെ 11ാം മിനുട്ടില്‍ ഡാനി ഒല്‍മോയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഗാവി നല്‍കിയ പന്ത് ്ഒല്‍മോ കൃത്യമായി സൂപ്പര്‍ താരം നവാസ് കാക്കുന്ന കോസ്റ്റ റിക്കന്‍ പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് കോസ്റ്റ റിക്ക മറക്കാന്‍ ശ്രമിക്കുന്ന അനുഭവങ്ങളാണ് സ്‌പെയ്ന്‍ സമ്മാനിച്ചത്. രണ്ടാം ഗോള്‍ നേടാനായി സ്‌പെയിനിന് […]

എണ്ണം പറഞ്ഞ രണ്ട് ഗോളുകൾ; പൊരുതിക്കേറി ജപ്പാൻ; ജപ്പാന് മുന്നിൽ വീണു ജർമൻ വന്മത്തിൽ..! ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ്‌ സ്പെഷ്യൽ കറസ്‌പോണ്ടന്റ് ശ്രീകല പ്രസന്നൻ ജപ്പാൻ – ജർമനി മത്സരം വിലയിരുത്തുന്നു

സ്വന്തം ലേഖകൻ ദോഹ: ഏഷ്യൻ പവർഹൗസായ ജപ്പാന്റെ ടോട്ടൽ ഫുട്ബോളിന് മുന്നിൽ അടിപതറി യൂറോപ്യൻ വമ്പന്മാരായ ജർമനി. ജപ്പാന്റെ പീരങ്കിയുണ്ടകൾക്ക് മുന്നിൽ ജർമൻ വന്മതിൽ തകർന്നടിഞ്ഞത്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്. സുമോ ഗുസ്തിയുടെ പാരമ്പര്യം പേറിയ സാമുറായ് പോരാളികൾക്ക് മുന്നിൽ നാസ്കിതയുടെ പോരാട്ടവീര്യത്തിന് എന്നെന്നേക്കുമായി നാണക്കേട്. ഇത് തിരിച്ചുവരവിന്റെ വിജയം. ഈ ലോകകപ്പ് ഏഷ്യൻ രാജ്യങ്ങളുടെ തേരോട്ടത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. ആദ്യം ഞെട്ടിച്ചത് സൗദി, അത് സാക്ഷാൽ അർജന്റീനയെ. ഇപ്പോൾ ഞെട്ടിച്ചത് ജപ്പാൻ, അത് പവർ പാക്കഡ്‌ ഫുട്ബോളിന്റെ സർവകലാശാലയായ ജർമനിയെ. അതേ, ഏഷ്യൻ […]

മുറിവുണക്കാൻ ജർമനി, സ്പെയ്ൻ;മരണ ഗ്രൂപ്പിൽ പോരാട്ടം തുടങ്ങുന്നു.കാലം മാറിയെങ്കിലും കളത്തിൽ സംഭവിച്ച നീറ്റൽ ആവർത്തിച്ച് പൊള്ളിക്കുന്ന ജർമനിക്കും സ്പെയിനുമൊക്കെ ലോക കിരീടത്തിൽ കുറഞ്ഞൊരു ലക്ഷ്യമേയില്ലെന്നതാണ് വസ്തുത.

ജർമനിയും കരയുമെന്നു കാണിച്ച ലോകകപ്പായിരുന്നു 2018ലേത്‌. ദക്ഷിണകൊറിയയോട്‌ തോറ്റ്‌ തിരിച്ചുപോയ രാത്രി അവർ മറക്കില്ല. നിലവിലെ ചാമ്പ്യൻമാരെന്ന പകിട്ടുമായെത്തി വെറുംകൈയോടെ മടങ്ങിയ വേദന. കാലം മാറിയെങ്കിലും കളത്തിലെ ആ നീറ്റൽ ഇപ്പോഴുമുണ്ട്‌ ജർമനിക്ക്‌. ഇന്ന്‌ ഗ്രൂപ്പ്‌ ഇയിൽ ജപ്പാനെ നേരിടുമ്പോൾ തിരിച്ചുവരവാണ്‌ ജർമനിയുടെ മനസ്സിൽ. ഖത്തറിലെ ഏറ്റവും കഠിനമായ ഗ്രൂപ്പിലാണ്‌ കളി. ജർമനിക്കും മുൻ ചാമ്പ്യൻമാരായ സ്പെയ്‌നും ഇ ഗ്രൂപ്പിലാണ്‌. കോസ്‌റ്ററിക്കയുമായാണ്‌ സ്‌പെയ്‌നിനിന്റെ കളി. അഞ്ചാംകിരീടം ലക്ഷ്യമിട്ടാണ്‌ ജർമനി കളത്തിലിറങ്ങുന്നതെങ്കിലും സമീപകാലത്തെ മോശം ഫോം ടീമിന്റെ നെഞ്ചിടിപ്പേറ്റുന്നതാണ്‌. നാലുതവണ കിരീടമുയർത്തുകയും നാലുതവണ രണ്ടാമതെത്തുകയും ചെയ്‌ത […]

ചാമ്പ്യന് ചിരിക്കാം ; ഓസ്‌ട്രേലിയയെ 4 -1ന്‌ തുരത്തി ഫ്രഞ്ച് പടയോട്ടം; ജിറൂവിന്‌ ഇരട്ടഗോൾ , ഗോൾ അടിച്ച് സൂപ്പർ തരാം എംബാപ്പെയും.ഫ്രാൻസ് ഓസ്ട്രേലിയ മത്സരം ദോഹയിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ വിലയിരുത്തുന്നു.

പരിക്കിലും ഫ്രാൻസിന്‌ ഒട്ടും ക്ഷീണമില്ല. ആദ്യ മത്സരത്തിനിറങ്ങിയ ചാമ്പ്യൻമാർ ഓസ്‌ട്രേലിയയെ 4–-1ന്‌ തുരത്തി. ഒളിവർ ജിറൂ ഇരട്ടഗോൾ നേടി. ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരിൽ തിയറി ഒൻറിക്ക്‌ ഒപ്പമെത്തി. ഇരുവർക്കും 51 ഗോളാണ്‌. ആഡ്രിയൻ റാബിയറ്റും കിലിയൻ എംബാപ്പെയും ലക്ഷ്യം കണ്ടു. രണ്ട്‌ ഗോളിന്‌ വഴിയുമൊരുക്കി എംബാപ്പെ. രണ്ടാം ലോകകപ്പിനിറങ്ങിയ ഇരുപത്തിമൂന്നുകാരന്‌ ആകെ അഞ്ച്‌ ഗോളായി. ക്രെയ്‌ഗ്‌ ഗുഡ്‌വിന്നിലൂടെ ഒമ്പതാം മിനിറ്റിൽ ഓസ്‌ട്രേലിയയായിരുന്നു മുന്നിലെത്തിയത്‌. എന്നാൽ ചാമ്പ്യൻമാരുടെ കളി പുറത്തെടുത്ത ഫ്രഞ്ചുകാർ എതിരാളിയെ പിന്നെ നിലംതൊടീച്ചില്ല. ജയത്തിലും ഇടതുപ്രതിരോധക്കാരൻ ലൂകാസ്‌ ഹെർണാണ്ടസിന്റെ പരിക്ക്‌ ആശങ്കയായി. […]

ഓർക്കണം,ഇത് ഒച്ചോവയാണ്;ഒരൊന്നൊന്നര ഒച്ചോവ.ലോകകപ്പ്‌ ഗ്രൂപ്പ്‌ സിയിൽ മെക്‌സിക്കോയും പോളണ്ടും ഗോളടിക്കാതെ പിരിഞ്ഞപ്പോൾ ഒച്ചോവ താരമായി,അതും ഗോളടി വീരൻ സാക്ഷാൽ റോബർട്ട് ലെവൻഡോസ്‌കിയുടെ പെനാൽറ്റി കിക്ക്‌ തടുത്തിട്ട്…

ഓർക്കുന്നുണ്ടോ ഒച്ചോവയെ. 2014 ലോകകപ്പിൽ ബ്രസീലിന്റെ ആക്രമണങ്ങളെ നെഞ്ചുവിരിച്ച്‌ നേരിട്ട മെക്‌സിക്കൻ ഗോൾകീപ്പറെ. 2018 ലോകകപ്പിൽ നാല്‌ കളിയിൽ 25 സേവുകൾ നടത്തിയ ചുരുണ്ടമുടിക്കാരനെ. പിന്നെ വിസ്‌മൃതിയിലേക്ക്‌ മാഞ്ഞ ഗില്ലർമൊ ഒച്ചോവ ലോകകപ്പ്‌ വേദിയിൽ ഒരിക്കൽക്കൂടി ബാറിനുകീഴിൽ അത്ഭുതം കാട്ടി. ഇക്കുറി ആ മികവിൽ പോളണ്ടിന്റെ ഗോളടിക്കാരൻ റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയാണ്‌ പതറിപ്പോയത്‌. ലോകകപ്പ്‌ ഗ്രൂപ്പ്‌ സിയിൽ മെക്‌സിക്കോയും പോളണ്ടും ഗോളടിക്കാതെ അവസാനിപ്പിച്ചപ്പോൾ ഒച്ചോവ താരമായി. 55–-ാം മിനിറ്റിലായിരുന്നു റഫറി പെനൽറ്റിക്ക്‌ വിസിലൂതിയത്‌. ലെവൻഡോവ്‌സ്‌കിയുടെ മുന്നേറ്റത്തെ ഹെക്ടർ മൊറേനോ ബോക്‌സിൽ തടഞ്ഞു. വാർ പരിശോധയിൽ പെനൽറ്റി. […]

“കരുത്തോടെ തിരിച്ചുവരും…വിശ്വസിക്കൂ, ഈ ഗ്രൂപ്പ് നിങ്ങളെ നിരാശരാക്കില്ല”:മെസ്സി;തലയുയർത്തിപ്പിടിച്ച് മുന്നോട്ടു പോകൂ,കോച്ച് സ്കലോണി;രണ്ടും കൽപ്പിച്ച് അർജന്റീന.ഞെട്ടിക്കുന്ന തോൽ‌വിയിൽ വിറങ്ങലിച്ച് ആരാധകർ.

അപ്രതീക്ഷിത തോൽ‌വിയിൽ തളരാതെ മെസ്സി. അർജന്റീന കൂടുതൽ കരുത്തോടെ തിരികെവരുമെന്നും മെസ്സി പറഞ്ഞു. ഫാൻസിനോട് ഞങ്ങളെ വിശ്വസിക്കണമെന്നാണ് അഭ്യർത്ഥന. ഈ ഗ്രൂപ്പ് നിങ്ങളെ ഒരിക്കലും നിരാശരാക്കില്ലെന്നും മെസ്സി പറഞ്ഞു. അഞ്ച് മിനിറ്റിൽ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒരുമിച്ച് തിരിച്ചുവരാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലെത്തിയ അർജന്റീനയുടെ വമ്പൻ താരനിരയെ സൗദി അറേബ്യ അട്ടിമറിച്ചത്. ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടു നിന്നിരുന്ന അർജൻറീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 48-ാം […]

സേവനങ്ങൾക്ക് പെരുത്ത് നന്ദി..! മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ക്ലബിനെതിരെ രൂക്ഷ വിമർശനവുമായി താരം രംഗത്തെത്തിയത് കഴിഞ്ഞ ദിവസം

സ്വന്തം ലേഖകൻ ദോഹ: മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താരത്തിന്റെ കരാര്‍ റദ്ദാക്കിയതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. താരവുമായി ചര്‍ച്ച ചെയ്ത് സംയുക്തമായാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത് എന്ന് ക്ലബ് ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു. നിലവിലെ കരാർ റദ്ദാക്കുന്നതിൽ താരവും ക്ലബും തമ്മിൽ ധാരണയിലെത്തിയതോടെയാണ് തീരുമാനമായത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്തിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിന് എതിരെ നല്‍കിയ അഭിമുഖം ഏറെ വിവാദം ആയിരുന്നു. റൊണാള്‍ഡോ ക്ലബിന് നല്‍കിയ സംഭാവനക്ക് നന്ദി പറയുന്നു എന്നും ക്ലബ് കുറിച്ചു. ക്ലബിനെതിരെ കഴിഞ്ഞ ദിവസം […]

ഗോൾപിറക്കാതെ മെക്സിക്കോ- പോളണ്ട് മത്സരവും’; ഗോൾരഹിത സമനില.ലെവൻഡോസ്‌കി പോളണ്ടിനെ ചതിച്ചാശാനേ….

TwitterWhatsAppMore ലോകകപ്പിലെ മെക്‌സികോയും പോളണ്ടും തമ്മിലുള്ള ഗ്രൂപ്പ് സി മത്സരവും ഗോള്‍രഹിത സമനിലയിൽ അവസാനിച്ചു. മെക്‌സിക്കോയ്ക്കായിരുന്നു രണ്ടാം പകുതിയിലെയും ആദ്യ പകുതിയിലെയും മേധാവിത്വം പുലർത്തിയത്. എന്നാൽ മെക്‌സിക്കോയ്‌ക്കെതിരെ മുന്നിലെത്താനുള്ള സുവര്‍ണാവസരം 57ാം മിനിറ്റില്‍ പാഴാക്കി പോളണ്ട് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി. 57ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോ രക്ഷപ്പെടുത്തുകയായിരുന്നു. പോളിഷ് വലയിലേക്ക് മെക്‌സിക്കോ ഗോളുകൾക്ക് ലക്ഷ്യമിട്ടിരുന്നു എന്നാൽ ഗോൾകീപ്പറുടെ തകർപ്പൻ സേവിങ്‌സ് അവരെ രക്ഷിക്കുകയായിരുന്നു. 63 ശതമാനവും പന്ത് കൈവശം വച്ചത് മെക്‌സിക്കോയിയിരുന്നു. എന്നാൽ എടുത്തുപറായുന്ന കൗണ്ടർ അറ്റാക്കുകളൊന്നു […]

തീ…തീ…സൗദി..! ലുസൈലില്‍ സാഭിമാനം, സധൈര്യം, സുന്ദരം ഈ സൗദി; വിറച്ച് വീണ് മെസിപ്പട; അശ്രു പൊഴിച്ച് ആര്‍ജന്റൈന്‍ ആരാധകര്‍; ഖത്തറില്‍ നിന്നും തേര്‍ഡ് ഐ ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ശ്രീകല പ്രസന്നന്‍

സ്വന്തം ലേഖകന്‍ ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ സൗദിക്ക് മിന്നും വിജയം. അര്‍ജന്റീനയ്ക്ക് ആദ്യപകുതിയിലെ ലീഡിന് രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഇരട്ട തിരിച്ചടി നല്‍കിയാണ് സൗദി അറബ്യ വിജയിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സൗദി വിജയിച്ചത്. പത്താം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീനയെ 48-ാം മിനുറ്റില്‍ സലേ അല്‍ഷെഹ്രിയിലൂടെ സൗദി 1-1ന് സമനില പിടിച്ചപ്പോള്‍ തൊട്ടുപിന്നാലെ 53-ാം മിനുറ്റില്‍ സലീം അല്‍ദസ്വാരി 2-1ന് ലീഡ് സമ്മാനിച്ചു

അടിച്ചാല്‍ തിരിച്ചടിക്കും..! അഞ്ച് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് സൗദി; ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ സാഭിമാനം സൗദി; ഖത്തറില്‍ നിന്നും തേര്‍ഡ് ഐ ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ശ്രീകല പ്രസന്നന്‍

സ്വന്തം ലേഖകന്‍ ദോഹ: ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീനയെ ഞെട്ടിച്ചു. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയുടെ വമ്പന്‍ തിരിച്ചടി ലോകം അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. സാല അല്‍ ഷെഹ്‌റി (48), സാലെം അല്‍ ഡവ്സാരി (53) എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 10-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റിയില്‍നിന്നാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. ഖത്തര്‍ ലോകകപ്പിലെ ഗോള്‍വേട്ടയ്ക്ക് പെനല്‍റ്റി ഗോളിലൂടെ അര്‍ജന്റീനയും മെസ്സിയും […]