തകര്‍പ്പന്‍ ബാറ്റിങ്ങുമായി സുനില്‍ നരെയ്ന്‍ ; ഡല്‍ഹിയെ അടിച്ചൊതുക്കി വമ്പന്‍ സ്‌കോറിലേക്കെത്തി കൊല്‍ക്കത്ത ; 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ്‌

സ്വന്തം ലേഖകൻ വിശാഖപ്പട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അടിച്ചൊതുക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചുകൂട്ടിയത്. തകര്‍പ്പന്‍ ബാറ്റിങ്ങുമായി സുനില്‍ നരെയ്ന്റെ ഇന്നിങ്‌സാണ് കൊല്‍ക്കത്തയെ വമ്പന്‍ സ്‌കോറിലേക്കെത്തിച്ചത്. 39 ബോള്‍ നേരിട്ട താരം ഏഴ് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 85 റണ്‍സാണ് അടിച്ചെടുത്തത്. 27 പന്തില്‍ മൂന്ന് സിക്സറും അഞ്ച് ഫോറുമടക്കം അംഗൃഷ് രഘുവംശി 54 റണ്‍സെടുത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കായി ഫിലിപ്പ് സാള്‍ട്ട് – നരെയ്ന്‍ ഓപ്പണിങ് സഖ്യം വെടിക്കെട്ട് തുടക്കമാണ് […]

വീണ്ടും രക്ഷയില്ലാതെ ആർസിബി ; ലക്നൗവിനോട് പരാജയപെട്ടത് 28 റൺസിന്

ബെംഗളൂരു : ഐപിഎല്ലിൽ ആർ സി ബി യുടെ കഷ്ടകാലം കഴിയുന്നില്ല.ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്ക് മുമ്പിലും ജയിക്കാനാവാതെ മടങ്ങേണ്ടി വരുന്ന അവസ്ഥയാണ് ആർ സി ബിക്ക്. ലക്നൗ സൂപ്പർ ജയന്റസിന്റെ വിക്കറ്റ് കീപ്പർ ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ ഉജ്വല ബാറ്റിംഗ് പ്രകടനത്തിനു മുമ്പിൽ ആർ സി ബി നിലംപരിശാകുകയായിരുന്നു.56 പന്തിൽ എട്ടു ഫോറും അഞ്ചു സിക്സും സഹിതം 81 റൺസ് ആണ് ഡികോക്ക്  അടിച്ചുകൂട്ടിയത്. രണ്ടാം ബാറ്റിംഗിൽ 152 പിന്തുടർന്ന് ഇറങ്ങിയ ആർസിബിക്കായി ആർക്കും തന്നെ കാര്യമായ സംഭാവന ചെയ്യാൻ […]

മുംബൈയുടെ ‘ബോൾട്ടൂ’രി രാജസ്ഥാൻ ; സീസണിലെ മുംബൈയുടെ മൂന്നാം തോൽവി.

മുംബൈ : വാങ്കടെ സ്റ്റഡിയത്തിൽ മുംബൈക്ക് ഒരിക്കൽ കൂടി സ്വന്തം കാണികളെ നിരാശരാക്കേണ്ടി വന്നിരിക്കുകയാണ്.ഇന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽ രാജസ്ഥാൻ അവരും ഒന്ന് പൊരുതി നിൽക്കാൻ പോലും സാധിക്കാതെ മുംബൈ കീഴടങ്ങുകയായിരുന്നു. ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടിന്റെ മാരക ബൗളിംഗിന് മുമ്പിൽ മുംബൈ ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു.ട്രെന്റ് ബോൾട്ടിന്റെ നേതൃത്വത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 20 ഓവറിൽ 125 റൺസിന് അവസാനിപ്പിക്കുകയായിരുന്നു. തിലക് വർമ്മയും ക്യാപ്റ്റൻ ഹാർദികിനും  ഒഴികെ മറ്റാർക്കും 20 ന് മുകളിൽ സ്കോർ കണ്ടെത്താൻ സാധിച്ചില്ല.മറുപടി ബാറ്റിംഗിൽ ആദ്യം ഒന്ന് […]

പ്രതിസന്ധി അവസാനിക്കുന്നില്ല…! വാംഖഡെയില്‍ ഹാര്‍ദിക്കിന്റെ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി; തകർത്ത് തരിപ്പണമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്; തകര്‍പ്പൻ അര്‍ധ സെഞ്ചുറിയുമായി റിയാൻ പരാഗ്; തുടര്‍ച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ പോയന്റ് പട്ടികയില്‍ ഒന്നാമത്; ഹോം ഗ്രൗണ്ടിലും തോറ്റതോടെ ഹാര്‍ദ്ദിക് പാണ്ഡ്യ കടുത്ത സമ്മര്‍ദ്ദത്തില്‍

മുംബയ്: കളത്തിന് പുറത്തും അകത്തും മുംബയ് ഇന്ത്യന്‍സിന്റെ പ്രതിസന്ധി അവസാനിക്കുന്നില്ല. സീസണില്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബയ് ഇന്ത്യന്‍സ്. ആറ് വിക്കറ്റിനാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് മുംബയ് ഇന്ത്യന്‍സിനെ വാംഖഡെ സ്‌റ്റേഡിയത്തില്‍ മറികടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബയ് ഉയര്‍ത്തിയ 126 റണ്‍സ് വെറും 15.3 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു. 39 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 54 റണ്‍സ് നേടിയ റിയാന്‍ പരാഗിന്റെ […]

വിന്റേജ് ധോണിക്കും ചെന്നൈയെ രക്ഷിക്കാനായില്ല ; ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

വിശാഖപട്ടണം :  ഇന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽ എന്നെ സൂപ്പർ റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽ ആദ്യ വിജയം കരസ്ഥമാക്കി.കളിയുടെ മുക്കാൽ ഭാഗത്തോളം ആധിപത്യം പുലർത്തിയത് ഡൽഹി ക്യാപിറ്റൽസ് തന്നെയായിരുന്നു. ഇരുപത് പന്തിൽ 37 റൺസ് നേടിയ ധോണിക്കും ചെന്നൈയെ വിജയിപ്പിക്കാൻ സാധിച്ചില്ല.ധോണി ഗ്രീസിൽ എത്തുമ്പോൾ വിജയത്തിന് വളരെയധികം അകലെയായിരുന്നു ചെന്നൈ.എന്നാൽ എട്ടാം വിക്കറ്റിൽ ജഡേജയെ കൂട്ടുപിടിച്ച് ധോണി തോൽവിയുടെ ഭാരം കുറച്ചു. ആദ്യം ബാച്ച് ചെയ്ത ഡൽഹിക്കായി ഡേവിഡ് വാണറും ക്യാപ്റ്റൻ റിഷഭ് പന്തും അർദ്ധ സെഞ്ച്വറി നേടി.മറുപടി ബാറ്റിംഗിൽ 192 റൺസ് […]

അടിച്ച്‌ തകര്‍ത്ത് എം എസ് ധോണി; മത്സരം ജയിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ്; ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി ചാമ്പ്യന്‍മാർ; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുട്ടുകുത്തിച്ചത് 20 റണ്‍സിന്

വിശാഖപട്ടണം: തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ച ശേഷം ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സാണ് ചെന്നൈയെ 20 റണ്‍സിന് പരാജയപ്പെടുത്തിയത്. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. തോറ്റെങ്കിലും എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ് ചെന്നൈ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു. 16 പന്തില്‍ മൂന്ന് സിക്‌സ്, നാല് ഫോര്‍ ഉള്‍പ്പെടെ 37 റണ്‍സാണ് എംഎസ്ഡി അടിച്ചെടുത്തത്. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ […]

ഐ പി എൽ ൽ ആർ സി ബിയെ അനായാസം മറികടന്ന് കെ കെ ആർ. കോഹ്ലിയുടെ വെടിക്കെട്ട് പാഴായി.

ബാംഗ്ലൂർ : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂർ ആരാധകർക്ക് ഇന്നലെ നിരാശയോടെ മടങ്ങാനായിരുന്നു വിധി.ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിൽ വിരാട് കോഹ്ലിയുടെ പ്രകടനത്തിനു കുറച്ചു നേരത്തേക്ക് മാത്രമേ ആരാധകരേ സന്ദോഷിപ്പിക്കാൻ സാധിച്ചുള്ളൂ. 59 പന്തിൽ 83 റൺസ് നേടിയ കോഹ്ലി ഒറ്റക്ക് ബാംഗ്ലൂരിനെ തോളിൽ എറ്റുകയായിരുന്നു.വിക്കറ്റുകൾ തുടരെ പോകവേ കോഹ്ലി ഒരറ്റത് പൊരുതി നിൽക്കുകയായിരുന്നു.അവസാനം ഇറങ്ങിയ ക്യാമെറൂൺ ഗ്രീനിനും ദിനേശ് കാർത്തികിനും മാത്രമെ എന്തെങ്കിലും സംഭാവന ചെയ്യാൻ സാധിച്ചുള്ളൂ. എന്നാൽ ഈ സന്തോഷം കെ കെ ആറിന്റെ ബാറ്റിംഗ് ആരംഭിക്കുന്നത് വരെയേ ഉണ്ടായിരുന്നുള്ളു.തുടക്കം തന്നെ വെടിക്കെട്ട് […]

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് സീസണിലെ രണ്ടാം തോല്‍വി; തട്ടകത്തില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്‌സ്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് സീസണിലെ രണ്ടാം തോല്‍വി. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ആണ് ബെംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം. ബെംഗളൂരു ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത, മൂന്നോവറും ഒരു പന്തും ബാക്കി നില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്ത് മറികടന്നു. വെങ്കടേഷ് അയ്യരുടെ അര്‍ധ സെഞ്ചുറിയും ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടിന്റെയും സുനില്‍ നരെയ്ന്റെയും കൂറ്റനടികളാണ് കൊല്‍ക്കത്തയ്ക്ക് ജയം സാധ്യമാക്കിയത്. ക്യാപ്റ്റന്‍ […]

കിടു ക്യാപ്റ്റന്‍സി..! ഡല്‍ഹി ക്യാപിറ്റല്‍സിനെ പൂട്ടി സഞ്ജുവും സംഘവും; ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 45 പന്തില്‍ 84 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 30 റണ്‍സ് നേടുന്നതിനിടെ അവര്‍ക്ക് മിച്ചല്‍ മാര്‍ഷ് (23), റിക്കി ഭുയി (0) […]

അവനിൽ ഇന്ത്യൻ ടീമിന്റെ ഭാവി കാണാൻ സാധിക്കും ; ശിവം ദുബയെ പറ്റി മൊഹിത് ശർമ്മ

ചെന്നൈ : എന്നെ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിൽ.ശിവൻ ദുബയുടെ പ്രകടനത്തെ പുകഴ്ത്തി പാടുകയാണ് ചെന്നൈ ബൗളർ മൊഹിത് ശർമ.മത്സരത്തിന്റെ മധ്യ ഓവറുകളില്‍ ഗുജറാത്തിനെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ഈ യുവതാരത്തിന് സാധിച്ചു. 23 പന്തുകള്‍ നേരിട്ട ദുബെ 51 റണ്‍സാണ് മത്സരത്തില്‍ നേടിയത്. ഇത് ചെന്നൈ സൂപ്പർ കിംഗ്സിനെ വളരെയധികം സഹായിക്കുകയും ചെയ്തു. മത്സരത്തിലെ ദുബയുടെ മികച്ച പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിന്റെ പേസർ മോഹിത് ശർമ. കഴിഞ്ഞ സമയങ്ങളില്‍ ശിവം ദുബെയില്‍ ഒരുപാട് പുരോഗതികള്‍ ഉണ്ടായിട്ടുണ്ട് എന്നും, അത് ഇന്ത്യൻ […]