ഉദയസൂര്യനെ മുക്കി ഉദിച്ചുയര്‍ന്ന് മുംബൈ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം; നേടിയത് തുടര്‍ച്ചയായ മൂന്നാം ജയം

സ്വന്തം ലേഖിക ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. മുംബൈയുടെ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സണ്‍റൈസേഴ്‌സ് 178 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 48 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനും 16 പന്തില്‍ 36 റണ്‍സ് നേടിയ ഹെന്‍റിച്ച്‌ ക്ലാസനും മാത്രമേ സണ്‍റൈസേഴസ് നിരയില്‍ പിടിച്ച്‌ നില്‍ക്കാനായുള്ളു. മുംബൈയുടെ മികച്ച സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന്‍റെ തുടക്കം ഞെട്ടലോടെയായിരുന്നു. രണ്ടാം ഓവറിന്‍റെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ ഹാരി ബ്രൂക്കിനെ സംഘത്തിന് നഷ്‌ടമായി. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരനായ ബ്രൂക്കിനെ (7 […]

സഞ്ജു തിരി കൊളുത്തി; ‘ഹിറ്റ്‌മെയര്‍’ പൂര്‍ത്തിയാക്കി; ഗുജറാത്തിനോട് കടംവീട്ടി റോയല്‍സ്; മൂന്ന് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം

സ്വന്തം ലേഖിക അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 16-ാം സീസണിലെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ മൂന്ന് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയവുമായി രാജസ്ഥാന്‍ റോയല്‍സ്. 178 റണ്‍സ് വിജയലക്ഷ്യവുമായി ചേസിംഗ് തുടങ്ങിയ രാജസ്ഥാനെ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിഷു വെടിക്കെട്ടുമായി ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ വിജയിപ്പിച്ചു. നാല് പന്ത് ശേഷിക്കേ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യം കണ്ടു. കഴിഞ്ഞ ഐപിഎല്‍ ഫൈനലിലേറ്റ തോല്‍വിക്ക് ഇതോടെ ടൈറ്റന്‍സിനോട് പകരം വീട്ടാന്‍ റോയല്‍സിനായി. 26 പന്തില്‍ രണ്ട് ഫോറും 5 സിക്‌സും […]

വേഗമില്ലെന്ന് ആര് പറഞ്ഞു…? റെക്കോര്‍ഡുകളുടെ മാലപ്പടക്കം പൊട്ടിച്ച്‌ രാഹുല്‍! വേഗത്തില്‍ 2000 പൂര്‍ത്തിയാക്കുന്ന ഐപിഎല്‍ ക്യാപ്റ്റന്‍; കോലിയും ഗെയ്‌ലും പിന്നില്‍

സ്വന്തം ലേഖിക ലഖ്‌നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച്‌ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. പഞ്ചാബിനെതിരെ 56 പന്തില്‍ 74 റണ്‍സ് നേടാന്‍ രാഹുലിനായിരുന്നു. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ടീമിലെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. രാഹുല്‍ മാത്രം തിളങ്ങിയപ്പോള്‍ ലഖ്‌നൗ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ്, 19.3 ഓവറില്‍ എട്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. എന്നാല്‍ […]

ഹാരി ബ്രൂക്കിന് സെഞ്ചുറി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 23 റണ്‍സിന് തകര്‍ത്ത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്‌

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 23 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് സെഞ്ചുറി നേടിയ ഹാരി ബ്രൂക്കിന്റെയും (പുറത്താകാതെ 55 പന്തില്‍ 100), 26 പന്തില്‍ 50 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രത്തിന്റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. അഭിഷേക് ശര്‍മ 17 പന്തില്‍ 32 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിന് […]

ഐ.പി.എൽ; പഞ്ചാബിനെ ആറു വിക്കറ്റിന് വീഴ്ത്തി ഗുജറാത്ത്; ശുഭ്മൻ ഗില്ലിന് അർധ സെഞ്ച്വറി

സ്വന്തം ലേഖകൻ മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അനായാസവിജയം കൈപ്പിടിയിലാക്കി ഗുജറാത്ത് ടൈറ്റന്‍സ്. പഞ്ചാബ്‌ കിങ്‌സ് ഉയര്‍ത്തിയ 154 റണ്‍സ് വിജയ ലക്ഷ്യം ഒരു പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടക്കുകയായിരുന്നു. 67 റൺസുമായി ഉറച്ചുനിന്ന ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്‍റെ വിജയശില്‍പി. ടോസ് നേടി പഞ്ചാബിനെ ബാറ്റിങിനയച്ച ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയുടെ ആദ്യ തീരുമാനം തന്നെ മികച്ചതാണെന്ന് തോന്നിക്കുന്നതായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. പവര്‍പ്ലേയില്‍ തന്നെ ഓപ്പണര്‍മാരെ മടക്കി ഗുജറാത്ത് കരുത്ത് കാണിച്ചപ്പോള്‍ പിന്നീട് ക്രീസിലെത്തിയ പഞ്ചാബ് നിര ചെറിയ […]

ഐപിഎൽ; രോഹിത് ശർമ്മ നിറഞ്ഞാടി; ബെഹ്‌റൻഡോഫ് എറിഞ്ഞുവീഴ്ത്തിയത് നാലു വിക്കറ്റുകൾ; ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 16-ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനാണ് രോഹിതും സംഘവും തോല്‍പ്പിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. 45 പന്തുകളില്‍ നിന്ന് 65 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ഇഷാന്‍ കിഷനും 29 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത തിലക് […]

രഹാനെയുടെ മാസ്റ്റര്‍ ക്ലാസ്! വാങ്കഡയില്‍ മാസായി ചെന്നൈ! മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയുടെ തേരോട്ടം തുടരുന്നു. ആവേശകരമായ പോരാട്ടത്തിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്. 158 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ ഓവറിൽ വെറും 18.1 ഒവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവുമായി ചെന്നൈ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ഐപിഎല്ലിൽ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ മുംബൈ മത്സരം പൊതുവിൽ ത്രില്ലർ ആവാറാണ് പതിവ് എന്നാൽ ഇന്നലെ വാങ്കഡെയിൽ ചെന്നൈയുടെ ഏകാധിപത്യമാണ് മത്സരത്തിൽ […]

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3-1ന് തോൽപിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട് : സൂപ്പർ കപ്പിന്റെ തുടക്കം തന്നെ ഗംഭീരമാക്കി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ.ആദ്യ മത്സരത്തിൽ ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. ദിമിത്രിയോസ് ഡയമന്റാകോസ്, നിഷുകുമാര്‍, മലയാളിതാരം കെ.പി രാഹുല്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. കൃഷ്ണ സിങ്ങിലൂടെ പഞ്ചാബ് ആശ്വാസ ഗോൾ നേടി. ആദ്യ പകുതിയിൽ ലഭിച്ച പെനൽറ്റി മുതലെടുത്ത് ഒരു ഗോളടിച്ച് മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിൽ ലീഡുയർത്തുകയായിരുന്നു. എന്നാൽ 72-ാം മിനിറ്റിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഗോൾ മടക്കി. […]

ക്രുണാല്‍ ഷോ..! ഓൾ റൗണ്ടർ മികവുമായി ക്രുണാൽ….; ഹൈദരാബാദിനെതിരെ അനായാസ ജയവുമായി ലഖ്നോ

സ്വന്തം ലേഖിക ലഖ്നോ: ഐ.പി.എല്ലില്‍ ലഖ്നോ സൂപ്പര്‍ ജയന്റ്സിന് രണ്ടാം ജയവും സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ടാം തോല്‍വിയും. ഹൈദരാബാദിനെ 5 വിക്കറ്റിനാണ് ലഖ്നോ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിന്റെ ഇന്നിങ്സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 121ല്‍ ഒതുങ്ങിയപ്പോള്‍ ലഖ്നോ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍: സണ്‍റൈസേഴ്സ് – 121/8 – 20, ലഖ്നൗ – 127/5 – 16 ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഇടംകൈയ്യന്‍ സ്പിന്നര്‍ ക്രുണാല്‍ പാണ്ഡ്യയാണ് ലഖ്നോ വിന്റെ വിജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുകളും 34 റണ്‍സുമാണ് […]

ഐപിഎൽ; ആദ്യവിജയം തേടി സണ്‍റൈസേഴ്‌സ്; ലഖ്‌നൗവിനെതിരെ ഹൈദരാബാദിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാത്രി നടക്കുന്ന ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെയുള്ള മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ടോസ്. ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഉത്തർപ്രദേശിലെ ഏകാന സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ട് പോയിൻറുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് കെ.എൽ രാഹുലിന്റെ ലഖ്‌നൗ സംഘം. രണ്ട് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയവും ഒരു തോൽവിയുമാണ് ടീമിനുള്ളത്. എന്നാൽ ഒരു തോൽവിയുമായി ഏറ്റവുമൊടുവിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യമത്സരത്തില്‍ ഡല്‍ഹിക്കെതിരെ ലഖ്‌നൗ വിജയത്തോടെ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ചെന്നൈയോട് പരാജയപ്പെട്ടു. ആതിഥേയരായ ലഖ്നൗ ലീഗിലെ […]