കൂവലോടെ വരവേൽപ്പ്…! പട്ടിക്കുഞ്ഞിന് പോലും ഹാര്‍ദിക്കിനെ പുല്ലുവില; മുംബൈ ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ആരാധകരുടെ കടുത്ത പരിഹാസം; വീഡിയോ കാണാം

അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ലതായിരുന്നില്ല മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ നായകനായുള്ള അരങ്ങേറ്റം. ബൗളിംഗില്‍ ഹാര്‍ദിക്കിന്റെ പ്രകടനം അത്ര മോശമൊന്നും ആയിരുന്നില്ല. വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കിലും മൂന്ന് ഓവറില്‍ 30 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തുത്. ഇന്നിംഗ്‌സില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തതും ഹാര്‍ദിക് ആയിരുന്നു. #HardikPandyaYe kaun hai pic.twitter.com/aembHvZZJ0 — s सत्येन्द्र यादव 🐦 (@ssatyendra8512) March 24, 2024 എന്നാല്‍ ഹാര്‍ദിക്കിന് ആരാധകരുടെ കടുത്ത പരിഹാസത്തിന് ഇരയാവേണ്ടിവന്നു. അത് ടോസിനെത്തിയപ്പോള്‍ മുതല്‍ തുടങ്ങി. ഹാര്‍ദിക്കിനെ കൂവലോടെയാണ് ക്രിക്കറ്റ് ആരാധകര്‍ […]

ഹാര്‍ദിക്കിന് കൂവലും പരിഹാസവും പിന്നെ തോല്‍വിയും.! ഗുജറാത്തിന് ത്രസിപ്പിക്കുന്ന ജയം; മുംബൈ വീണത് അവസാന ഓവറില്‍; ക്രൂരമായി ട്രോളി ആരാധകര്‍

അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ജയത്തോടെ അരങ്ങേറാനായില്ല. തന്റെ പഴയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയാണ് ഗുജറാത്തിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്. യുവതാരം ഡിവാള്‍ഡ് ബ്രേവിസ് (38 പന്തില്‍ 46), […]

റോയൽ എൻട്രിയുമായി സഞ്ജു ; മികച്ച ബൗളിങ് ; രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം

സ്വന്തം ലേഖകൻ  ഐ പി എല്ലില്‍ റോയൽ എൻട്രിയുമായി സഞ്ജു സാംസണും രാജസ്ഥാനും.ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സിനെ 20 റൺസിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസൺ പുറത്താവാതെ നേടിയ 82(52) റൺസിന്റെ മികവിലാണ് രാജസ്ഥാൻ ആദ്യ മത്സരം തന്നെ വിജയ വഴിയിലാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കെ എല്‍ രാഹുല്‍ 58(44), നിക്കൊളാസ് പുരാന്‍ 64*(41) […]

ക്ലാസന്റെ വെടിക്കെട്ടിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രക്ഷിക്കാനായില്ല ; തീപ്പൊരി പോരാട്ടത്തിൽ നാല് റൺസിന് ജയിച്ച് കൊൽക്കത്ത

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ടിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രക്ഷിക്കാനായില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നാല് റണ്‍സിന്റെ തോല്‍വി. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. ആന്ദ്രേ റസ്സല്‍ (25 പന്തില്‍ പുറത്താവാതെ 64), ഫില്‍ സാള്‍ട്ട് (54) എന്നിവരുടെ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടി നടരാജന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാന്‍ സാധിച്ചത്. ക്ലാസന്‍ […]

സ്വന്തം തട്ടകത്തില്‍ മിന്നും വിജയം ; ഐപിഎൽ 17ാം സീസണിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് നാല് വിക്കറ്റ് ജയം 

സ്വന്തം ലേഖകൻ മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് ഗംഭീര ജയം. സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിനാണ് പഞ്ചാബ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 9 വിക്കറ്റിന് 174 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് നാല് വിക്കറ്റും നാല് പന്തും ബാക്കിയാക്കിയാണ് വിജയം നേടിയത്. സാം കറെന്റെ (63) അര്‍ധ സെഞ്ച്വറിയാണ് പഞ്ചാബിന് കരുത്തായത്. ലിയാം ലിവിങ്സ്റ്റണ്‍ പുറത്താവാതെ 38 റണ്‍സും നേടി. മോശം ഫീല്‍ഡിങ്ങും ഇഷാന്ത് ശര്‍മയുടെ പരിക്കുമാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. ടോസ് […]

ഐപിഎല്‍: ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം; ആര്‍സിബിയെ തകര്‍ത്തത് ആറ് വിക്കറ്റിന്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം. വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ആറ് വിക്കറ്റിനാണ് ചെന്നൈ തകര്‍ത്തത്. ആര്‍സിബി ഉയര്‍ത്തിയ 174 റണ്‍സ് വിജയം സിഎസ്‌കെ അനായാസം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 15(15), രചിന്‍ രവീന്ദ്ര 37(15) എന്നിവര്‍ മികച്ച തുടക്കം സമ്മാനിച്ചു. അജിങ്ക്യ റഹാനെ 27(19), ഡാരില്‍ മിച്ചല്‍ 22(18) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് നല്ല സംഭാവന നല്‍കി. രവീന്ദ്ര ജഡേജ 25*(17), ശിവം ദൂബെ 34*(28) […]

ആവേശപ്പോരാട്ടത്തിന് വര്‍ണാഭമായ തുടക്കം; ടോസ് നേടിയ ബാഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ ചെന്നൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ 17ാം പതിപ്പിന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയത്. എആര്‍റഹ്മാന്‍, സോനു നിഗം എന്നിവര്‍ അണിനിരന്ന സംഗീതനിശയോടെയാണു പരിപാടികള്‍ ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും അരങ്ങേറി. പതിനാലു സീസണുകളിലായി പന്ത്രണ്ട് തവണ പ്ലേ ഓഫിലെത്തിയ, 10 ഫൈനല്‍ കളിച്ച, 5 തവണ കിരീടമുയര്‍ത്തിയ ടീം. […]

കപ്പില്ലാത്ത ടീമെന്ന നാണക്കേട് ആര്‍സിബി ഒഴിവാക്കി ; സ്മൃതി സാധ്യമാക്കി! വനിതാ പ്രീമിയര്‍ ലീഗില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ കന്നിക്കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജേതാക്കള്‍. ഇന്നലെ നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 8 വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി കന്നിക്കിരീടം നേടിയത്. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് പുറത്തായി. ആര്‍സിബി 19.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹിക്ക് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ മെഗ് ലാനിംഗും, ഷെഫാലി വര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. ഏഴോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 64 റണ്‍സ് എന്ന നിലയിലായിരുന്നു ഡല്‍ഹി. പിന്നീട് […]

കിരീടം തിരിച്ചുപിടിക്കാനാകാതെ ഗോവ; ഏഴാം വട്ടവും സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം സർവീസസിന്; പട്ടാളപ്പടയ്ക്ക് കിരീടം നേടി കൊടുത്തത് കോഴിക്കോട്ടുകാരൻ ഷഫീല്‍ പി പി; ജയം ഏകപക്ഷീയമായ ഒരു ഗോളിന്

ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോർ കിരീടം സർവീസസിന്. ഫൈനലില്‍, ഏകപക്ഷീയമായ ഒരു ഗോളിന് സർവീസസ് ഗോവയെ കീഴടക്കി. ടൂർണമെന്റ് ചരിത്രത്തില്‍ ഇത് ഏഴാം വട്ടമാണ് സർവീസസ് ട്രോഫി നേടുന്നത്. ഫൈനലില്‍ ട്രോഫി നേടുമെന്ന് കരുതിയിരുന്ന ഗോവയ്ക്ക് പ്രതീക്ഷയ്ക്ക് ഒത്തുയരാനായില്ല. മലയാളി പ്രതിരോധ താരം പിപി ഷഫീലിന്റെ 67 ആം മിനിറ്റിലെ ലോങ് റേഞ്ചർ ഗോളില്‍ നേടിയ ലീഡ് മത്സരാന്ത്യം വരെ സർവീസസ് കാത്തു. ഗോള്‍ഡൻ ജൂബിലി സ്‌റ്റേഡിയത്തില്‍ നടന്ന കളിയുടെ ആദ്യപകുതിയില്‍ ഇരുപക്ഷത്തെയും അറ്റാക്കർമാർക്ക് ഗോള്‍ കണ്ടെത്താനായില്ല. ഗോള്‍വലയിലേക്ക് പന്തിനെ പായിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് കുറവുണ്ടായില്ല. […]

മികച്ച അവസരങ്ങള്‍ കിട്ടിയിട്ടും ഗോൾ അടിച്ചില്ല; ഗോള്‍ വീഴരുതെന്ന വാശിയോടെ ഗോള്‍കീപ്പര്‍മാരും; സഡൻ ഡെത്തില്‍ നിര്‍ണായക കിക്ക് പാഴാക്കിയതോടെ കേരളത്തിന് നിരാശ; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പില്‍ രണ്ടാംവട്ടവും സെമി കാണാതെ മടക്കം

ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പില്‍ ക്വാർട്ടർ ഫൈനലില്‍ കേരളത്തിന് നിരാശ. സഡൻ ഡെത്തില്‍ കേരളത്തെ 7-6 ന് കീഴടക്കി മിസോറാം സെമിയില്‍ കടന്നു. ഗോള്‍ഡൻ ജൂബിലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍ അടിച്ചില്ല. സഡൻ ഡെത്തില്‍ നിർണായകമായ കിക്ക് വി ആർ സുജിത് നഷ്ടപ്പെടുത്തിയതോടെയാണ് കേരളം സെമി കാണാതെ പുറത്തായത്. മാർച്ച്‌ ഏഴിന് സെമിയില്‍ മിസോറാം സർവീസിനെ നേരിടും. രണ്ടാം സെമിയില്‍ അതേദിവസം മണിപ്പൂർ ഗോവയും തമ്മില്‍ ഏറ്റുമുട്ടും. അധികസമയത്തിന് ശേഷം ടൈ ബ്രേക്കറില്‍ 5-5 എന്ന […]